രേണുക വേണു|
Last Modified വ്യാഴം, 21 ജൂലൈ 2022 (10:45 IST)
വ്യാപകമായി ഉപയോഗിക്കുന്ന ഗര്‍ഭനിരോധന മാര്‍ഗമാണ് കോണ്ടം. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളൊന്നും കോണ്ടം ഉപയോഗിക്കുന്നതിലൂടെ സംഭവിക്കുന്നില്ല. എന്നാല്‍ ലൈംഗികബന്ധത്തിനിടെ കോണ്ടം പൊട്ടിയാല്‍ അത് ഗര്‍ഭധാരണത്തിലേക്ക് നയിക്കാന്‍ സാധ്യത കൂടുതലാണ്.
ലൈംഗികബന്ധത്തിനിടെ കോണ്ടം പൊട്ടിയാല്‍ പേടിക്കേണ്ട സാഹചര്യമില്ല. കോണ്ടം പൊട്ടിയാല്‍ ഗര്‍ഭനിരോധന മാര്‍ഗമായി ഐ പില്‍ ഉപയോഗിക്കാവുന്നതാണ്. ലൈംഗിക ബന്ധത്തിനു 24 മണിക്കൂറിനുള്ളില്‍ ഐ പില്‍ കഴിക്കണം. 24 മണിക്കൂറിനുള്ളില്‍ തന്നെ ഐ പില്‍ എടുക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗം. ഏത് മെഡിക്കല്‍ സ്റ്റോറുകളില്‍ ചോദിച്ചാലും ഗര്‍ഭനിരോധന മാര്‍ഗമായ ഐ പില്‍ കിട്ടും.