കോഫിക്ക് ഗുണം മാത്രമല്ല ദോഷങ്ങളും ഉണ്ട്, വെറും വയറ്റില്‍ കുടിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകും

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 27 ഏപ്രില്‍ 2023 (15:23 IST)
കോഫി നിരവധിപേരുടെ ഇഷ്ടപാനിയമാണ്. ഉന്മേഷത്തിനും ഉണര്‍വിനും കോഫി കുടിക്കാം. ചിലര്‍ രാവിലെ വെറും വയറ്റില്‍ കോഫികുടിക്കും. ഇത് നെഞ്ചെരിച്ചിലിന് കാരണമാകും. ആമാശയത്തില്‍ ആസിഡ് ഉല്‍പാദനം കുറയ്ക്കുകയും ഇത് അവിടത്തെ പിഎച്ച് കുറയ്ക്കുകയും ചെയ്യും. എന്നാല്‍ പാലും ചേര്‍ത്ത് കുടിച്ചാല്‍ ഈ പ്രശ്‌നം ഉണ്ടാകില്ല. കോഫി കോര്‍ട്ടിസോളിന്റെ അളവ് കൂട്ടും. ഇത് സമ്മര്‍ദ്ദത്തിന് കാരണമാകുകയും ഓവുലേഷനേയും ശരീരഭാരത്തേയും ബാധിക്കുകയും ചെയ്യും.

ആരോഗ്യവിദഗ്ധര്‍ പറയുന്നത് ഉറക്കം എഴുന്നേറ്റ് ഒരു മണിക്കൂറിനുശേഷം മാത്രമേ കോഫി കുടിക്കാന്‍ പാടുള്ളുവെന്നാണ്. പാലും ചേര്‍ത്ത് കുടിക്കുകയാണെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങളെ തടയാനും സാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :