പഴം വെറുംവയറ്റില്‍ കഴിക്കാമോ?

രേണുക വേണു| Last Modified വ്യാഴം, 1 ജൂണ്‍ 2023 (11:18 IST)

ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്താവുന്ന ഏറെ ഗുണമേന്മയുള്ള ഭക്ഷണ പദാര്‍ത്ഥമാണ് പഴം. ജോലിത്തിരക്കുകള്‍ കാരണം പലരും ഒരു പഴം മാത്രമാണ് രാവിലെ കഴിക്കാറുള്ളത്. എന്നാല്‍ പഴം വെറും വയറ്റില്‍ കഴിക്കുന്നത് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമോ? നമുക്ക് പരിശോധിക്കാം

വിശപ്പ് ശമിപ്പിക്കാന്‍ കഴിവുള്ള ഫ്രൂട്ട്‌സാണ് പഴം. എന്നാല്‍ പഴം വെറുംവയറ്റില്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെറുംവയറ്റില്‍ പഴം കഴിക്കുന്നത് ദഹന പ്രക്രിയ മന്ദഗതിയില്‍ ആക്കുന്നു. പഴത്തില്‍ അസിഡിറ്റി കൂടുതലാണ്. അതുകൊണ്ടാണ് വെറും വയറ്റില്‍ കഴിക്കുമ്പോള്‍ ദഹന പ്രശ്‌നങ്ങള്‍ നേരിടുന്നത്.

പഴത്തില്‍ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ വെറും വയറ്റില്‍ പഴം കഴിക്കുമ്പോള്‍ രക്തത്തില്‍ പൊട്ടാസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും അളവ് ആവശ്യത്തില്‍ കൂടുതല്‍ ആകുന്നു. ഇത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

വെറും വയറ്റില്‍ പഴം മാത്രം കഴിച്ച് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കുറച്ച് സമയത്തേക്ക് മാത്രമേ വിശപ്പ് മാറി നില്‍ക്കൂ. കൂടുതല്‍ സമയം കഴിയും തോറും ക്ഷീണവും ആലസ്യവും തോന്നും. അതുകൊണ്ട് വെറും വയറ്റില്‍ പഴം കഴിക്കുന്നത് ഒഴിവാക്കണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :