തലച്ചോറിന്റെ നല്ല പ്രവര്‍ത്തനത്തിന് ഇനി മുതല്‍ തലച്ചോറിന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളും കഴിക്കാം

ശ്രീനു എസ്| Last Updated: ബുധന്‍, 28 ഏപ്രില്‍ 2021 (18:06 IST)
നമുക്ക് ഓരോരുത്തര്‍ക്കും പ്രിയപ്പെട്ട ഭക്ഷണമുള്ളതുപോലെ
നമ്മ്ുടെ തലച്ചോറിനും പ്രിയപ്പെട്ട ഭക്ഷണങ്ങളും ഉണ്ട്. തലച്ചോറിന്റെ നല്ല പ്രവര്‍ത്തനത്തിനും നല്ല ഓര്‍മ്മശക്തിക്കും ബുദ്ധിക്കും സഹായിക്കുന്നവയാണ് നമ്മുടെ തലച്ചോറിന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങള്‍. നിത്യ ജീവിതത്തില്‍ നാം കാണാറുള്ള പല ഭക്ഷണങ്ങളും തലച്ചോറിന് പ്രിയപ്പെട്ടതാണ് എന്നാല്‍ അവയൊക്കെ നമുക്ക് പ്രിയപ്പെട്ടതാവണം എന്നില്ല. നോണ്‍വെജ് ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഏറെയും നോണ്‍വെജ് ആഹാരങ്ങളില്‍ തലച്ചോറിന്‍ ഏറ്റവും പ്രിയപ്പെട്ടത് ഒമേഗ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മീനാണ്.മീനുകളില്‍ ഏറ്റവും മികച്ചത് മത്തിയാണ്.

അത്പോലെ തന്നെ നോണ്‍വെജ് ആഹാരങ്ങളില്‍ പ്രിയപ്പെട്ട മറ്റുള്ളവ മുട്ടയും കക്കഇറച്ചിയുമാണ്. അതുപോലെ തന്നെ തൈര്,ചുവന്നുള്ളി,ബ്രോക്ക്ലി,മത്തങ്ങ,മത്തങ്ങയുടെ കുരു,പച്ചചീര,ആപ്പിള്‍,ഒലിവ് ഓയില്‍,ഫ്ളാക്സ്സീഡ് എന്നിവയും തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നവയായണ്.

അമിത മധുരം, അമിത ചൂട ്,അമിത തണുപ്പ്, എന്നിവയുള്ള ഭക്ഷണപതാര്‍ത്ഥങ്ങള്‍ തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നവയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :