സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (18:17 IST)
ശരീരവേദന കൊണ്ട് വലഞ്ഞിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. പലകാരണങ്ങള്‍ കൊണ്ടും ശരീരവേദന ഉണ്ടാകാറുണ്ട്. വലിയ രീതിയിലുള്ള ശാരീരിക വ്യായാമങ്ങളും ഉറക്കക്കുറവും നിര്‍ജലീകരണവും ശരീരവേദനയ്ക്കും ക്ഷീണത്തിനും കാരണമാകാം. വേദന മാറാന്‍ പലരും മരുന്നുകള്‍ വാങ്ങിക്കഴിക്കുകയാണ് പതിവ്. ഇത് താല്‍ക്കാലിക ആശ്വാസം മാത്രം നല്‍കുന്നതും ദീര്‍ഘകാലത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതുമാണ്.
ശരീരവേദനയുള്ള ഭാഗത്ത് ഉപ്പുവെള്ളം പിടിപ്പിക്കുന്നത് നല്ലതാണ്. ഇതിനായി ചെറുചൂടുവെള്ളത്തില്‍ ഉപ്പുകലര്‍ത്തി വേദനയുള്ളഭാഗം മുക്കി പിടിക്കാം. അല്ലെങ്കില്‍ തൂവലയില്‍ നനച്ച് വേദനയുള്ള ഭാഗത്ത് വയ്ക്കാം. കൂടാതെ ഐസ് പാക്ക് വയ്ക്കുന്നതും മസാജ് ചെയ്യുന്നതും നല്ലതാണ്.