രാത്രിയില്‍ നഗ്‌നമായി ഉറങ്ങിയാല്‍ ആരോഗ്യഗുണങ്ങള്‍ ഉണ്ടോ?

Sleep Naked
Sleep Naked
അഭിറാം മനോഹർ| Last Modified വെള്ളി, 15 നവം‌ബര്‍ 2024 (18:48 IST)
ആരോഗ്യകരമായ ഉറക്കം നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ നമ്മുടെ ആരോഗ്യത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ചൂട് കാലത്ത് വസ്ത്രം കഴിവതും ഒഴിവാക്കി നമ്മള്‍ കിടക്കാറുണ്ടെങ്കിലും രാത്രിയില്‍ പൂര്‍ണ്ണനഗ്നരായി കിടക്കുന്ന പതിവുള്ളവര്‍ അധികമില്ല. എന്നാല്‍ രാത്രിയില്‍ നഗ്നമായി കിടക്കുന്നത് കൊണ്ട് പല ആരോഗ്യഗുണങ്ങളും ഉണ്ടെന്നുള്ളതാണ് സത്യം.

നഗ്നമായി ഉറങ്ങുമ്പോള്‍ സ്വാഭാവികമായ ഉറക്കം നമുക്ക് ലഭിക്കുന്നു. ചുറ്റുപാടുകള്‍ ഊഷ്മളമാകുമ്പോള്‍ ചര്‍മ്മത്തിന്റെ ചൂട് പുറന്തള്ളാനുള്ള ശേഷി ഉയരുന്നു. ഇത് ശരീരത്തിന്റെ താപനില ക്രമപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നു.

മതിയായ ഉറക്കം ലഭിക്കുന്നത് കൊളോജന്‍ രൂപീകരണത്തെ സഹായിക്കുന്നു. അതിനാല്‍ തന്നെ നഗ്നമായി ഉറങ്ങുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും പങ്കാളിക്കൊപ്പം നഗ്നമായി കിടക്കുന്നത് ഓക്സിടോസിന്‍ റിലീസ് ചെയ്യാന്‍ കാരണമാകുന്നു. അതിനാല്‍ തന്നെ പങ്കാളികളുടെ ബന്ധം ഊഷ്മളമാകുവാന്‍ നഗ്നരായി കിടക്കുന്നത് ഗുണം ചെയ്യും. മുറുകിയ അടിവസ്ത്രങ്ങള്‍ പലപ്പോഴും ഫംഗസ് ഇന്‍ഫെക്ഷനുള്ള സാധ്യത ഉയര്‍ത്തുന്നു. അതിനാല്‍ തന്നെ സ്വകാര്യ അവയവങ്ങളില്‍ അണുബാധ തടയുന്നതിനും നഗ്നമായി ഉറങ്ങുന്നത് സഹായിക്കും. നഗ്നമായി ഉറങ്ങുന്നത് സ്‌കോട്ടല്‍ താപനില ക്രമീകരിക്കാന്‍ സഹായിക്കും. ആയതിനാല്‍ തന്നെ ബീജത്തിന്റെ എണ്ണത്തിനെയും പ്രത്യുല്പാദന ക്ഷമതെയെയും ഇത് സഹായിക്കുന്നു.

കൂടാതെ നഗ്നരായി ഉറങ്ങുന്നത് നിങ്ങളുടെ ശരീരത്തെ പറ്റിയുള്ള അവബോധം മെച്ചപ്പെടുത്തും. ബോഡി പോസിറ്റിവിറ്റി വര്‍ധിപ്പിക്കുന്നു. അതിനാല്‍ തന്നെ നിങ്ങളുടെ ശരീരത്തില്‍ നിങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാകുന്നു. കൂടാതെ ഹോര്‍മോണല്‍ ബാലന്‍സ് നിലനിര്‍ത്താനും നഗ്നമായി ഉറങ്ങുന്നത് സഹായിക്കുന്നു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :