ചൂട് വെള്ളമാണോ പച്ച വെള്ളമാണോ നല്ലത് ?

 health , life style , food , hot  water , ആരോഗ്യം , ഭക്ഷണം , വെള്ളം , ശരീരം , രോഗങ്ങള്‍
Last Modified ബുധന്‍, 26 ജൂണ്‍ 2019 (20:15 IST)
ഒരു ദിവസം എത്ര ലിറ്റര്‍ വെള്ളം കുടിക്കണം ?. അളവില്ലാതെ കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ശരീരത്തിന്റെ പ്രവര്‍ത്തനത്തെ സജീവമാക്കി നിലനിര്‍ത്തി ആരോഗ്യം കാക്കാന്‍ വെള്ളമാണ് പ്രധാന ഘടകം.

പലരുടെയും സംശയമാണ് ചൂടു വെള്ളമാണോ പച്ച വെള്ളമാണോ നല്ലതെന്നത്. ആരോഗ്യത്തിന് ഇളം ചൂടുള്ള വെള്ളമാണ് ഉചിതമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചര്‍മ്മ സൗന്ദര്യത്തിനും ആരോഗ്യത്തിനും ചൂടുവെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. ശരീരത്തില്‍ രക്തയോട്ടം കൂട്ടാനും ശരീരഭാരം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും ഇത് നല്ലതാണ്.

പ്രതിരോധശേഷി കൂട്ടാൻ വളരെ നല്ലതാണ് ചൂടു വെള്ളമാണ്. വെറും വയറ്റിൽ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് മലബന്ധം ഇല്ലാതാക്കും. ശരീരഭാരം കുറയ്ക്കാനും ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് അലിയിക്കാനും ചൂടുവെള്ളത്തിന് കഴിയും.

ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് രണ്ട് ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനാകും. ഇത് ഭക്ഷണത്തിലൂടെ കൂടുതല്‍ കലോറി ശരീരത്തിലെത്തുന്നത് നിയന്ത്രിക്കാനും അമിത ശരീരഭാരം ഒഴിവാക്കാനും സഹായിക്കും. ചൂടുവെള്ളം അന്നനാളത്തിലും ശ്വാസകോശങ്ങളിലും രൂപപ്പെട്ടിരിക്കുന്ന കഫം ഇളകി പോകുകയും ഇത് സുഗമമായ ശ്വസനത്തിന് സഹായിക്കുകയും ചെയ്യും.

അടിവയറ്റിലെ പേശികള്‍ വലിഞ്ഞു മുറുകുന്നതുപോലെയുള്ള വേദന ആര്‍ത്തവകാലത്ത് സാധാരണമാണ്. ചെറുചൂടുവെള്ളം കുടിക്കുന്നത് പേശികളുടെ അയവിനു സഹായിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :