ഉരുളകിഴങ്ങ് മുളച്ചതാണോ? എങ്കിൽ കഴിക്കരുത്, പതിയിരിക്കുന്നത് അപകടം

Potato
അഭിറാം മനോഹർ| Last Modified ശനി, 10 ഓഗസ്റ്റ് 2024 (16:51 IST)
Potato
നമ്മുടെ ഭക്ഷണത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന കിഴങ്ങാണ് ഉരുളകിഴങ്ങ്. കറികള്‍ ഉണ്ടാക്കുന്നതിന് വേണ്ടി സാധാരണയായി നമ്മള്‍ ഉപയോഗിക്കുന്ന ഉരുളകിഴങ്ങ് തിരെഞ്ഞെടുക്കുമ്പോള്‍ പല കാര്യങ്ങളും കൂടെ നോക്കേണ്ടതുണ്ട്. പ്രത്യേകിച്ച് മുളച്ച ഉരുളകിഴങ്ങാണ് കഴിക്കുന്നതെങ്കില്‍.


എന്തെന്നാല്‍ ഉരുളകിഴങ്ങ് മുളച്ചാല്‍ ഉണ്ടാകുന്ന പച്ചനിറം വിഷത്തിന് തുല്യമാണ്. കാരണം മുളച്ച ഉരുളകിഴങ്ങില്‍ ഗ്ലൈക്കോല്‍ക്കളൈഡുകളുടെ സാന്നിധ്യം വളരെ ഉയര്‍ന്നതാണ്. ഇത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഉരുളകിഴങ്ങ് മുളയ്ക്കുമ്പോള്‍ ഉണ്ടാകുന്ന രാസപരിവര്‍ത്തനങ്ങള്‍ അനവധിയാണ്. ഇത് മനുഷ്യശരീരത്തില്‍ എത്തിയാല്‍ തന്നെ ആരോഗ്യപ്രശ്നങ്ങള്‍ പ്രധാനമായും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കിടയാക്കുന്നു. മുളച്ച ഉരുളകിഴങ്ങ് കഴിക്കുന്നത് ഒഴിവാക്കുക എന്നതാണ് ഇതില്‍ നമുക്ക് ചെയ്യാവുന്ന കാര്യം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :