ഐടി ജീവനക്കാരില്‍ 84 ശതമാനത്തിനും ഫാറ്റി ലിവര്‍!, യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദിന്റെ ഞെട്ടിപ്പിക്കുന്ന പഠനം

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 3 മാര്‍ച്ച് 2025 (19:56 IST)
ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ 84 ശതമാനത്തിനും മെറ്റബോളിക് ഡിസ്ഫക്ഷന്‍ അസോസിയേറ്റഡ് ഫാറ്റി ലിവര്‍ ഉണ്ടെന്ന് ഹൈദരാബാദ് യൂണിവേഴ്‌സിറ്റി പഠനം. ഇന്ത്യയിലെ 5.4 മില്യണ്‍ ഐടി ജീവനക്കാരില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്.


പഠനം പ്രകാരം ഐടി ജീവനക്കാരില്‍ 71 ശതമാനം അമിതവണ്ണമുള്ളവരാണ്. 34 ശതമാനത്തിന് ഫാറ്റി ലിവര്‍ വരാനുള്ള സാധ്യത അധികമാണ്.പ്രൊഫസര്‍ കല്യാണ്കര്‍ മഹാദേവ്, പ്രൊഫസര്‍ സി.ടി. അനിത എന്നിവരും അവരുടെ ഗവേഷണ വിദ്യാര്‍ത്ഥികളായ ഭാരം ഭാര്‍ഗവ, നന്ദിത പ്രമോദ് എന്നിവരും ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്‌ട്രോഎന്ററോളജി (AIG) ഹോസ്പിറ്റലിലെ സീനിയര്‍ ഹെപ്പറ്റോളജിസ്റ്റ് ഡോ. പി.എന്‍. റാവു, അദ്ദേഹത്തിന്റെ ടീം എന്നിവരുമായി സഹകരിച്ചാണ് ഈ പഠനം നടത്തിയത്.

പഠനത്തില്‍ ഫാറ്റി ലിവര്‍ രോഗത്തെ 'ഒരു ആരോഗ്യ പ്രതിസന്ധി' എന്നാണ് നിര്‍വചിച്ചിട്ടുള്ളത്. കരളില്‍
5 ശതമാനത്തിലധികം കൊഴുപ്പ് കൂടിവരുമ്പോഴാണ് ഫാറ്റി ലിവര്‍ സംഭവിക്കുന്നത്. പല റിസ്‌ക് ഫാക്ടറുകള്‍ കാരണം ഇത് സംഭവിക്കാം. പഠനം പ്രകാരം, ഐടി മേഖലയിലെ ജീവിതശൈലി ഫാറ്റി ലിവര്‍ രോഗത്തിന് കാരണമാകുന്നതില്‍ അവരുടെ ജീവിതശൈലി ഒരു പ്രധാന പങ്കുവഹിക്കുന്നു.

ഇരുന്നുകൊണ്ടുള്ള ജീവിതശൈലി: നീണ്ട സമയം ഡെസ്‌കില്‍ ഇരുന്നുള്ള ജോലി.

ജോലി സംബന്ധമായ സമ്മര്‍ദ്ദം: അമിതമായ സ്‌ട്രെസ്.

അപര്യാപ്തമായ ഉറക്കം: ഉറക്കക്കുറവ്.

ഷിഫ്റ്റ് ജോലി: അസമയ ജോലി.

അസുഖകരമായ ഭക്ഷണശീലം: ഉയര്‍ന്ന കലോറി ഉള്ള ഭക്ഷണം, പഞ്ചസാരയുള്ള പാനീയങ്ങള്‍.

ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം: വ്യായാമമില്ലാത്ത ജീവിതം.

ഈ ഘടകങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് മെറ്റബോളിക് ഡിസ്ഫംക്ഷന്‍-അസോസിയേറ്റഡ് ഫാറ്റി ലിവര്‍ ഡിസീസ് (MAFLD)എന്ന അസുഖത്തിന് കാരണമാകുന്നു എന്നതാണ് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി,  ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!
നിങ്ങള്‍ക്ക് നാണമില്ലെ, സല്‍മാന്‍ ഖാന്റെ കരിയര്‍ തകര്‍ക്കുന്നത് നിര്‍ത്താരായില്ലെ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...

പോഷകാഹാരങ്ങള്‍ പണം കൊടുത്ത് വാങ്ങിയിട്ട് കാര്യമില്ല, പാചകം ...

പോഷകാഹാരങ്ങള്‍ പണം കൊടുത്ത് വാങ്ങിയിട്ട് കാര്യമില്ല, പാചകം ചെയ്യാനറിയണം!
രുചി കൂട്ടാന്‍ പലരും ഭക്ഷണങ്ങള്‍ കൂടുതല്‍ പൊരിച്ചും മസാലകള്‍ ചേര്‍ത്തും തയ്യാറാക്കാറുണ്ട്

വെറും വയറ്റിൽ ഉലുവയിട്ട വെള്ളം കുടിക്കുന്നത് എന്തിന്?

വെറും വയറ്റിൽ ഉലുവയിട്ട വെള്ളം കുടിക്കുന്നത് എന്തിന്?
വയറുവേദന അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഉലുവ വെള്ളം ഉത്തമ പരിഹാരമാണ്.

എട്ടുമണിക്കൂര്‍ മാത്രം ഭക്ഷണം കഴിക്കുന്ന രീതി ഹൃദയാഘാത ...

എട്ടുമണിക്കൂര്‍ മാത്രം ഭക്ഷണം കഴിക്കുന്ന രീതി ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും!
എട്ടുമണിക്കൂര്‍ ആഹാരം കഴിച്ച് 16 മണിക്കൂര്‍ ആഹാരം കഴിക്കാതെ ശരീരത്തിന് വിശ്രമം ...

ധ്യാനിക്കാറുണ്ട്, പക്ഷെ സമാധാനം ഇല്ല, ഈ ശീലങ്ങള്‍ ...

ധ്യാനിക്കാറുണ്ട്, പക്ഷെ സമാധാനം ഇല്ല, ഈ ശീലങ്ങള്‍ ഉപേക്ഷിക്കണം
കൂടുതല്‍ നേരം ഡിജിറ്റല്‍ മേഖലയില്‍ ചിലവഴിക്കുന്നത് നിങ്ങളുടെ സമാധാനം കളയുകയും സമ്മര്‍ദ്ദം ...

പ്രായമായവരിലെ വയറിളക്കം; ഈ പാനിയങ്ങള്‍ കുടിക്കണം

പ്രായമായവരിലെ വയറിളക്കം; ഈ പാനിയങ്ങള്‍ കുടിക്കണം
രുചിയിലോ മണത്തിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുത്