മോണരോഗമുള്ളവരില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതല്‍!

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 10 നവം‌ബര്‍ 2023 (09:38 IST)
മോണയിലുണ്ടാകുന്ന പ്രശ്‌നങ്ങളെ ആരും അത്ര പ്രാധാന്യത്തോടെ കാണാറില്ലാ എന്നതാണ് വാസ്തവം. എന്നാല്‍ ഇങ്ങനെ അവഗണിച്ച് കളയേണ്ട ഒരു ആരോഗ്യ പ്രശ്‌നമല്ല മോണരോഗങ്ങള്‍. ഇത് ഹൃദയാഘാതത്തിലേക്ക് വരേ നയിച്ചേക്കാം എന്നാണ് പഠനങ്ങള്‍ പറയുന്നത്.

മോണ രോഗമുള്ളവരില്‍ മോണകളില്‍ നിന്നും രക്തം വരാറുണ്ട്. മോണകളിലെ രക്തക്കുഴലുകല്‍ തുറന്നിരിക്കുന്നതുകൊണ്ടാണിത്. രക്തക്കുഴലുകള്‍ ഫാറ്റ് ഉള്‍പ്പടെയുള്ളവ അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഇത് രക്തക്കുഴലുകളില്‍ ബ്ലോക്കുകള്‍ ഉണ്ടാകുന്നതിന് കാരണമാകും.

തുറന്നിരിക്കുന്ന രക്തക്കുഴലുകളിലൂടെ ഹൃദയധമനികളിലേക്ക് രോഗാണുക്കള്‍ ചെല്ലാനുള്ള സാധ്യതയും വളരെ കൂടുതലാണ്. മോണ രോഗങ്ങള്‍ ഉള്ളവരില്‍ ഹൃദ്രോഗങ്ങള്‍ക്കും ഹൃദയാഘാതത്തിനുമുള്ള സാധ്യത ഇരട്ടിയായിരിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :