സ്ഫടികത്തിന് പിന്നാലെ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രവും ഫോർ കെയിൽ, പ്രഖ്യാപനവുമായി നിർമ്മാതാവ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 നവം‌ബര്‍ 2023 (12:04 IST)
സിനിമാലോകം ആഘോഷിച്ച ചില ചിത്രങ്ങൾ പുതിയ സാങ്കേതികവിദ്യയായ ഫോര്‍ കെ അറ്റ്മോസിൽ പുറത്തിറക്കിയിരുന്നു. മലയാളത്തിൽ നിന്ന് ആദ്യമായി മോഹൻലാലിൻറെ സ്ഫടികം ഫോർ കെ യിൽ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഒരു സിനിമ കൂടി ഇത്തരത്തിൽ ഫോർ കെ അറ്റ്മോസിൽ ഒരുങ്ങുകയാണ്.

ഇന്നും മിനിസ്ക്രീനിൽ മമ്മൂട്ടിയുടെ വല്ല്യേട്ടൻ കാണാൻ ആളുകളുണ്ട്. നടന്റെ കരിയറിലെ ബെസ്റ്റ് സിനിമകളിൽ ഒന്നായ വല്ല്യേട്ടൻ ഫോർ കെയിൽ ഇനിയെത്തും.നിർമാതാവ് ബൈജു അമ്പലക്കരയാണ് ഇക്കാര്യം അറിയിച്ചത്. ഒരു യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെക്കുറിച്ച് തുറന്നു പറഞ്ഞത്.ഉടൻ അതിന്റെ പരിപാടികൾ തുടങ്ങുമെന്നും ബൈജു അമ്പലക്കര അറിയിച്ചിട്ടുണ്ട്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :