ആ‘ശങ്ക’ പിടിച്ചു വയ്ക്കുന്നതാണോ പതിവ് ? സൂക്ഷിച്ചോളൂ... മുട്ടന്‍പണിയായിരിക്കും പിന്നെ കിട്ടുക !

HEALTH , PEE ,  HEALTH TIPS ,  ആരോഗ്യം ,  ആരോഗ്യവാര്‍ത്ത ,  മൂത്രം ,  മൂത്രശങ്ക ,  കിഡ്നി സ്റ്റോണ്‍
സജിത്ത്| Last Modified ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (14:10 IST)
എത്രതന്നെ തോന്നിയാലും ടോയ്‌ലെറ്റില്‍ പോകാതെ പിടിച്ചിരിക്കുക എന്നതാണ് മിക്കവരുടേയും ശീലം. സൗകര്യമെല്ലാം ഉണ്ടെങ്കിലും മൂത്രശങ്ക തോന്നിയാല്‍, പിന്നെ ആവാം എന്ന മട്ടാണ് ഇത്തരക്കാര്‍ക്ക് ഉണ്ടാകുക. എന്നാല്‍ അത്തരത്തില്‍ ചെയ്യുന്നത് അപകടകരമാണെന്ന കാര്യം പലപ്പോഴും ആരും തന്നെ മനസ്സിലാക്കാറില്ല. അത്തരമൊരു പ്രവൃത്തിയിലൂടെ എന്തെല്ലാം ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുകയെന്ന് നോക്കാം.

മൂത്രമൊഴിക്കാതെ പിടിച്ചു നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നമാണ് കിഡ്നി സ്റ്റോണ്‍. മൂത്രത്തിലെ ലവണങ്ങള്‍ ക്രിസ്റ്റല്‍ ആയി രൂപാന്തരം പ്രാപിക്കുകയും ഇത് കിഡ്നി സ്റ്റോണായി മാറുകയും അതിലൂടെ ആരോഗ്യം തകരാറിലാവുകയുമാണ് ചെയ്യുക. മറ്റൊരു പ്രശ്നമാണ് മൂത്ര സഞ്ചി വീങ്ങുന്നത്. ഈ പ്രശ്നം രൂക്ഷമാകുന്നതോടെ മൂത്രമൊഴിക്കുമ്പോള്‍ ശക്തമായ കടച്ചിലും ഉണ്ടാവുന്നു.

മൂത്രമൊഴിയ്ക്കാതെ പിടിച്ചിരുക്കുന്നത് പല അണുബാധയ്ക്കും കാരണമായേക്കും. ഇത് പിന്നീട് ഗുരുതരമാവുകയും വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും. മൂത്രം അധിക സമയം പിടിച്ച് നിര്‍ത്തിയാല്‍ പിന്നീട് മൂത്രമൊഴിയ്ക്കുമ്പോള്‍ അതികഠിനമായ വേദന ഉണ്ടായേക്കും. മാനസികമായി ഉത്കണ്ഠയുണ്ടാക്കുന്നതിനും ഇത് കാരണമാകും. മൂത്രമൊഴിക്കാതിരുന്നാല്‍ ഇത് അടിവയറ്റില്‍ കടച്ചിലും വേദനയും ഉണ്ടാക്കുകായും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :