ദിവസവും ഒരു മത്തിയെങ്കിലും കഴിക്കണം; പഠനങ്ങള്‍ പറയുന്നത് നിസാരകാര്യമല്ല

ദിവസവും ഒരു മത്തിയെങ്കിലും കഴിക്കണം; പഠനങ്ങള്‍ പറയുന്നത് നിസാരകാര്യമല്ല

  Health Benefits , sardine , Mathi Fry , Mathi Varuthathu , fish , food , Health , മത്സ്യം , മീന്‍ വറുത്തത് , ഫാറ്റി ആസിഡ് , ചാള , മത്തി , ആരോഗ്യഗുണം , മത്തിയുടെ ഗുണം
jibin| Last Updated: തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (14:38 IST)
മലയാളികളുടെ ഇഷ്‌ട മത്സ്യം ഏതെന്നു ചോദിച്ചാല്‍ മടികൂടാതെ എല്ലാവരും പറയുന്ന പേരാണ് മത്തി. 'മത്തി'യെന്നും'ചാള'യെന്നും അറിയപ്പെടുന്ന മീന്‍ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. ഈ മത്സ്യത്തിന്റെ ഇംഗ്ലീഷ് പേര് 'സാര്‍ഡീന്‍' എന്നാണ്.

ഊണിനൊപ്പം മീന്‍ വറുത്തതോ, കറിയോ ഇഷ്‌ടപ്പെടാത്തവരായി ആരുമില്ല. എന്നാല്‍, ആരോഗ്യഗുണം കൊണ്ട് സമ്പന്നമായ മത്തി പതിവാക്കുന്നത് ആരോഗ്യസംബന്ധമായ മിക്ക പ്രശ്‌നങ്ങളും ഇല്ലാതാക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഒരു മത്തിയെങ്കിലും ദിവസവും കഴിക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ശരീരകോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും അത്യാവശ്യമായ പ്രോട്ടീന്‍ മത്തിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്ന മത്തി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

കാന്‍‌സര്‍ കോശങ്ങളോട് പൊരുതാന്‍ ശേഷിയുള്ള ഒമേഗ 3 ഫാറ്റി ആസിഡിന്റെ കലവറ കൂടിയാണ് മത്തി. രക്തം കട്ട പിടിക്കുന്നത് തടയാനുള്ള സവിശേഷതകളും മത്തിയില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മസംരക്ഷണത്തിന് മത്തി ശീലമാക്കാവുന്നതാണ്. കൂടാതെ തടി കുറയ്‌ക്കുന്നതിനും ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മത്തി കേമനാണ്.

ഗ്ലൂക്കോമ, ഡ്രൈ ഐ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തടയുന്നതിനും മത്തി ശീലമാക്കാവുന്നതാണ്. കൂടാതെ ട്രൈ ഗ്ലിസറൈഡുകളുടെ അളവും രക്തസമ്മര്‍ദവും കുറയ്ക്കാനും മത്തിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ3 ഫാറ്റി ആസിഡ് സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പതിവായി മത്തി കഴിക്കുന്നത് ഉറപ്പുള്ള എല്ലും പല്ലും നിലനിര്‍ത്താനും ഓസ്റ്റിയോ പൊറോസിസ് തടയാനും സഹായിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :