സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 28 ജൂലൈ 2023 (11:35 IST)
-തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
-നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.
-ഭക്ഷണം പാചകം ചെയ്യുന്ന അവസരങ്ങളിലും,വിളമ്പുമ്പോഴും, കഴിക്കുന്ന സമയത്തും
കൈകള്‍ ശുചിയാണെന്ന് ഉറപ്പു വരുത്തുക.
-മലമൂത്ര വിസര്‍ജ്ജനത്തിനു ശേഷം,സോപ്പ് ഉപയോഗിച്ച് കൈകള്‍ ശുചിയാക്കുക. ശൗചാലയത്തില്‍ മാത്രം മലമൂത്ര വിസര്‍ജ്ജനം നടത്തുക.
-പാചകത്തൊഴിലാളികള്‍,ഹോട്ടലുകള്‍, തട്ടുകടകള്‍, തുടങ്ങിയ ഇടങ്ങളില്‍ പാചകം ചെയ്യുന്നവരും, വിതരണക്കാരും രോഗ ലക്ഷണമുണ്ടെങ്കില്‍ രോഗബാധയില്ല എന്ന് രക്ത പരിശോധനയിലൂടെ ഉറപ്പു വരുത്തുക.
-ആഘോഷങ്ങള്‍,ഉത്സവങ്ങള്‍ എന്നിവയില്‍ വിതരണം ചെയ്യുന്ന പാനീയങ്ങള്‍, ഐസ് എന്നിവ ശുദ്ധജലത്തില്‍ മാത്രം തയ്യാറാക്കുക.