പുരുഷന്മാരിലെ തൂങ്ങിയ മാറിടം, സംഭവിക്കുന്നതെന്താണ്?

hair chest
അഭിറാം മനോഹർ| Last Modified ചൊവ്വ, 18 ജൂലൈ 2023 (19:28 IST)
അമിതവണ്ണം പോലെ ഗുരുതരമായ പ്രശ്നമല്ലെങ്കിലും പല പുരുഷന്മാരിലും മാറിടം തൂങ്ങുന്നത് ഒരു വലിയ ബുദ്ധിമുട്ടാണ്. പലർക്കും ഇത് ശാരീരികമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നില്ലെങ്കിലും വസ്ത്രങ്ങൾ ധരിക്കുമ്പോഴും മറ്റും ഈ ശാരീരിക സ്ഥിതി മറ്റുള്ളവർ മനസിലാക്കുന്നത് ആണ്ണുങ്ങളിൽ ആത്മവിശ്വാസം കുറയ്ക്കാൻ ഇടയാക്കും. വിരിഞ്ഞ ശക്തമായ മാറിടങ്ങൾക്ക് പകരം സ്ത്രീകളുടേതിന് സമാനമായ തരത്തിൽ മാറിടം തൂങ്ങുന്നതിന് പ്രധാനകാരണം പുരുഷഹോർമാണായ ടെസ്‌റ്റോസ്റ്റിറോണ്‍ കുറയുകയും ഈസ്ട്രജന്‍ കൂടുകയും ചെയ്യുക അല്ലെങ്കില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ കുറയുകയും സ്ത്രീ ഹോര്‍മണുകള്‍ മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നത് കൊണ്ടാണ്.


പലപ്പോഴും അമിത വണ്ണം മൂലം മാറില്‍ കൊഴുപ്പ് അടിയുന്നത് കൊണ്ടല്ല പുരുഷന്മാരിൽ മാറിടം തൂങ്ങുന്നത്. സ്തനഗ്രന്ധിയിലെ കോശങ്ങള്‍ സ്ത്രീകളെ പോലെ വര്‍ധിക്കുന്ന അവസ്ഥയാണ് ഗൈനക്കോമാസ്റ്റിയ.
35 ശതമാനം പുരുഷന്മാരിലാണ് ഇത് കാണുന്നത്. പ്രായപൂര്‍ത്തിയായ ആണ്‍കുട്ടികളിലും ജനനസമയത്ത് ചില ആണ്‍കുട്ടികളിലും കുറച്ച് തടിയുള്ള 60 കഴിഞ്ഞ പുരുഷന്മാരിലും ഇത് കാണപ്പെടുന്നു. ജനനസമയത്തെ ഈ പ്രശ്നം സ്വാഭാവികമായും മാറുന്നു. പ്രായപൂർത്തിയായ ആൺകുട്ടികളിൽ കണ്ടുവരുന്ന പ്രശ്നം ഹോർമോണൽ മാറ്റങ്ങൾ കഴിയുന്നതോടെ അത് ഭേദമാവുകയും ചെയ്യാറുണ്ട്. മാറിടത്തില്‍ തൊടുമ്പള്‍ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുമ്പോള്‍ മാത്രമെ ഇതൊരു പ്രശ്‌നമാകുന്നുള്ളു.

മാറിടത്തില്‍ തൊടാതെ തന്നെ വേദനയോ മറ്റോ ഉണ്ടെങ്കില്‍ ഡോക്ടറെ ബന്ധപ്പെടണം.ചിലരില്‍ ഹോര്‍മോണല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതോടെ തനിയെയും ചിലരില്‍ മെഡിക്കേഷനിലൂടെയും ഈ അവസ്ഥ പരിഹരിക്കാം. ചിലര്‍ക്ക് സര്‍ജറിയിലൂടെ മാത്രമെ ഇത് പരിഹരിക്കാനാകു. മാറിടത്തില്‍ നീര്,ചൊറിച്ചില്‍,വെള്ളം പോലെ സ്രവം വരുന്നു, വസ്ത്രത്തിനോട് ഉരയുമ്പോല്‍ നിപ്പിളില്‍ അസ്വസ്ഥതയുണ്ടെങ്കില്‍ തീർച്ചയായും ഡോക്ടറുടെ സഹായം തേടണം.വയസ്സായവരില്‍ തടിയുണ്ടെങ്കില്‍ തന്നെ ഇത് സംഭവിക്കാറുണ്ട്. മദ്യപാനവും മറ്റും ഈ ഹോര്‍മോണല്‍ പ്രശ്‌നമുണ്ടാക്കാന്‍ കാരണമാകാറുണ്ട്. കിഡ്‌നി പ്രശ്‌നങ്ങളുള്ള ആളുകള്‍ക്ക് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ സംഭവിക്കുമ്പോള്‍ ഇങ്ങനെയുണ്ടാകും.

ചില മരുന്നുകള്‍ കഴിക്കുന്നത് വഴിയും പുരുഷന്മാരില്‍ മാറിടം തൂങ്ങാന്‍ കാരണമാകും. ഡോക്ടറെ സമീപിച്ച് ഇത്തരം പ്രശ്‌നമുണ്ടെങ്കില്‍ തുറന്ന് പറയേണ്ടതാണ്. ബ്രസ്റ്റ് റിഡക്ഷന്‍ സര്‍ജറി,ലൈപ്പോസക്ഷന്‍ തുടങ്ങി പലതരം സര്‍ജറികള്‍ വഴിയും ഇത് പരിഹരിക്കാനാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി,  ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!
നിങ്ങള്‍ക്ക് നാണമില്ലെ, സല്‍മാന്‍ ഖാന്റെ കരിയര്‍ തകര്‍ക്കുന്നത് നിര്‍ത്താരായില്ലെ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...

ഈ ആറുകാരണങ്ങള്‍ നിങ്ങളെ നടുവേദനക്കാരാക്കും!

ഈ ആറുകാരണങ്ങള്‍ നിങ്ങളെ നടുവേദനക്കാരാക്കും!
നടുവേദന ഉണ്ടാകാന്‍ പ്രാധാനപ്പെട്ട ആറുകാരണങ്ങളില്‍ ഒന്ന് പെട്ടെന്നുണ്ടാകുന്ന അമിത ...

മലബന്ധം പ്രശ്‌നക്കാരനാണ്; രാവിലെ ഒരു കപ്പ് ...

മലബന്ധം പ്രശ്‌നക്കാരനാണ്; രാവിലെ ഒരു കപ്പ് കാപ്പികുടിക്കുന്നത് നല്ലതാണ്
മലബന്ധം ഇന്ന് വ്യാപകമായി കൂടിവരുന്ന ആരോഗ്യപ്രശ്‌നമാണ്. തെറ്റായ ജീവിത രീതിയാണ് ...

ചൂടാണെന്ന് കരുതി അധികം തണുപ്പിക്കാൻ നോക്കണ്ട, അമിതമായുള്ള ...

ചൂടാണെന്ന് കരുതി അധികം തണുപ്പിക്കാൻ നോക്കണ്ട, അമിതമായുള്ള  എയര്‍ക്കണ്ടീഷണര്‍ ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യാം
എന്നാല്‍ ഈ തണുപ്പിന്റെ ആശ്വാസത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് നിരവധി ആരോഗ്യ ...

ഈ സമയത്ത് ബിരിയാണി കഴിക്കുന്നത് ഒഴിവാക്കുക; ആരോഗ്യത്തിനു ...

ഈ സമയത്ത് ബിരിയാണി കഴിക്കുന്നത് ഒഴിവാക്കുക; ആരോഗ്യത്തിനു നന്നല്ല
കലോറി, കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയ ഭക്ഷണമാണ് ബിരിയാണി

വാര്‍ദ്ധക്യമെന്നാല്‍ ശരീരത്തിലെ ചുളിവുകളാണ്; വാര്‍ദ്ധക്യം ...

വാര്‍ദ്ധക്യമെന്നാല്‍ ശരീരത്തിലെ ചുളിവുകളാണ്; വാര്‍ദ്ധക്യം നീട്ടിവയ്ക്കാന്‍ സാധിക്കും!
വാര്‍ദ്ധക്യത്തിന്റെ പ്രധാന ലക്ഷണമാണ് ചുളിവുകള്‍, എന്നാല്‍ ശരിയായ പരിചരണത്തിലൂടെയും ...