ഡെങ്കിപ്പനി: ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 20 ജൂണ്‍ 2023 (09:03 IST)
മിക്കവാറും പകര്‍ച്ചവ്യാധികളെല്ലാം രോഗി അറിയാതെതന്നെ ശരീരത്തില്‍ സംക്രമണം നടത്തുന്നവയാണ്. കടുത്ത പനിയോടൊപ്പം കഠിനമായ ശരീരവേദനയും ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങളാണ്. ശരീര ഭാഗങ്ങളില്‍ ചൊറിഞ്ഞുപൊട്ടല്‍ ഉണ്ടാകും. എല്ലുപോലും പൊട്ടുന്നു എന്ന തോന്നല്‍ ഉളവാകുന്ന രീതിയിലുള്ള കഠിനമായ വേദനയാണ് ഉണ്ടാകുന്നത്.

അതിനുശേഷം ഏതാനും ദിവസങ്ങള്‍ക്കു ശേഷം സാധാരണ ഗതിയില്‍ രോഗി സുഖം പ്രാപിക്കും. അപൂര്‍വം ചില രോഗികള്‍ക്ക് കടുത്ത രക്തസ്രാവമോ ബോധക്കേടോ ഉണ്ടാകും. യഥാര്‍ത്ഥ സന്ധിരോഗികളല്ലെങ്കില്‍ പോലും ഡെങ്കിപ്പനി ബാധിച്ച് രോഗം കൂടുതലാകുമ്പോള്‍ സന്ധികളിലും കടുത്ത വേദന അനുഭവപ്പെടുന്നു. ഇതു കൂടാതെ കടുത്ത തലവേദന, ഛര്‍ദ്ദി, കാഴ്ചയ്ക്കു മങ്ങല്‍ എന്നിവയും ഉണ്ടാകുന്നു.

രോഗികളില്‍ പേശികളില്‍ വേദനയും ചൊറിഞ്ഞുപൊട്ടലും കാണാന്‍ കഴിയും, ഇത് രണ്ടു മുതല്‍ അഞ്ചു ദിവസം വരെ നീണ്ടു നില്‍ക്കും. വലിയ പ്രശ്‌നങ്ങളില്ലാത്ത രോഗികള്‍ സാധാരണ ഗതിയില്‍ സുഖം പ്രാപിക്കും. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ ഈ രോഗം വളരെ പ്രശ്‌നങ്ങളുണ്ടാക്കുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :