Last Modified വ്യാഴം, 29 ഓഗസ്റ്റ് 2019 (17:27 IST)
ഇരുണ്ട ചർമവും മുഖത്തെ പാടുകളും മായ്ക്കാൻ പാടുപെടുന്നവരാണ് മലയാളികൾ. മുഖക്കുരു കളയാൻ ആഗ്രഹിക്കുന്നവർ പാര്‍ശ്വഫലമൊന്നുമില്ലാത്ത മാർഗങ്ങൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഫേസ്‌പാക്ക് എന്തെല്ലാമാണെന്ന് നോക്കാം.
തേന്‍: ചര്‍മ്മ സരംക്ഷണത്തിന് പ്രകൃതിദത്തമായ ആന്റിസെപ്റ്റിക്കായ തേന്‍. ആന്റിഫംഗല്‍ പോലെസഹായകമാണ്. ചര്‍മ്മത്തിന് ഈര്‍പ്പം നിലനിര്‍ത്തുന്ന തേന്‍ മുഖക്കുരു ഉള്‍പ്പെടെയുള്ള ചര്‍മ്മപ്രശനങ്ങളെ വളരെ വേഗത്തില്‍ തന്നെ ഇല്ലാതാക്കുന്നു.
കടലമാവ്: ആഴത്തില്‍ ചര്‍മ്മവും, പുറംതൊലിയും കടന്ന് ചര്‍മ്മത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് കടലമാവ്.
കടലമാവ് വെള്ളവുമായി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേയ്ക്കുക. ഉണങ്ങിയ ശേഷം കഴുകിക്കളയുക. ഇത് മുഖത്തെ അനാവശ്യ മുടിയെ നീക്കം ചെയ്യുന്നു.
തൈര്: ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തിലെ എണ്ണയുടെ അളവ് കുറയ്ക്കാനും തൈരിനൊപ്പം കടലമാവും ചേര്‍ത്ത ഫെസ്പാക്ക് 20 മിനിറ്റിട്ട ശേഷം കഴുകി കളയുക.