സ്വവര്‍ഗാനുരാഗം; പ്രതി സെറോട്ടോണിന്‍!

ബീജിംഗ്| WEBDUNIA|
PRO
PRD
ചില പുരുഷന്മാര്‍ സ്വവര്‍ഗാനുരാഗികള്‍ ആകുന്നതിന്റെ കാരണമെന്താണ്? ചരിത്രാതീത കാലം തൊട്ടേ മനുഷ്യനെ കുഴക്കിയിരുന്ന ഈ ചോദ്യത്തിന്റെ ഉത്തരം ചൈനയിലെ ഗവേഷകരുടെ പക്കലുണ്ടെന്ന് സൂചന. ചുരുങ്ങിയ പക്ഷം, ആണ്‍ എലികളില്‍ സ്വവര്‍ഗാനുരാഗം ഉണ്ടാകുന്നതിന്റെ കാരണം ചൈനീസ് ഗവേഷകര്‍ കണ്ടെത്തിക്കഴിഞ്ഞു. തലച്ചോറില്‍ സെറോട്ടോണിന്‍ എന്ന രാസവസ്തുവിന്റെ അളവ് ക്രമാതീതമായി കുറയുന്നതാണ് സ്വവര്‍ഗാനുരാഗത്തിന് കാരണം ആകുന്നതെത്രെ!

സസ്തനികളില്‍ ഇണയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ന്യൂറോട്രാന്‍സ്‌മിറ്ററായ സെറോട്ടോണിന് ഇത്രത്തോളം പങ്കുണ്ടെന്ന കാര്യം അത്ഭുതകരമായൊരു കണ്ടുപിടുത്തം ആണെന്ന് ചൈനീസ് ഗവേഷകര്‍ പറയുന്നു. തലച്ചോറില്‍ സെറോട്ടോണിന്‍ ഇല്ലാത്ത എലികളെ ‘ബ്രീഡ്’ ചെയ്തെടുത്ത് നടത്തിയ പരീക്ഷണമാണ് ഗവേഷകരെ ഈ നിഗമനത്തില്‍ എത്തിച്ചത്. സെറോട്ടോണ്‍ ഇല്ലാത്ത എലികള്‍ക്ക് ആണായാലും പെണ്ണായാലും ഇണചേരുന്നതിന് ഒരു കുഴപ്പവും ഇല്ലായിരുന്നു. എന്നാല്‍ സെറോട്ടോണ്‍ ഉള്ള എലികളാവട്ടെ, ഇണ ചേരാന്‍ പെണ്‍ എലി വേണമെന്ന് ശഠിക്കുകയും ചെയ്തു.

തലച്ചോറില്‍ സെറോട്ടോണിന്‍ ഇല്ലാത്ത ആണെലിയുള്ള കൂട്ടിലേക്ക് സാധാരണ ആണെലിയെ വിട്ടപ്പോള്‍ സെറോട്ടോണിന്‍ ഇല്ലാത്ത ആണെലി കാണിച്ച അമിത ലൈംഗികാവേശം അമ്പരപ്പിക്കുന്നതായിരുന്നു എന്ന് ഗവേഷകര്‍ പറയുന്നു. സെറോട്ടോണിന്‍ ഉത്പാദിപ്പിക്കാന്‍ ആവശ്യമായ ഹൈഡ്രോക്സിലേസ് 2 എന്ന ജീന്‍ എടുത്തുകളഞ്ഞ ആണെലികളും ഇണചേരാന്‍ ആണെലികളെ തന്നെ തെരഞ്ഞെടുത്തു.

സ്വവാര്‍ഗാനുരാഗം ഒരു രോഗമായിട്ടാണ് മതങ്ങളും പല രാജ്യങ്ങളും കരുതുന്നത്. ആണെലികളുടെ തലച്ചോറിലേക്ക് സെറോട്ടോണിന്‍ കുത്തിവച്ച് ‘സ്വവര്‍ഗാനുരാഗ പ്രവണത’ ഇല്ലാതാക്കാന്‍ ചൈനീസ് ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതേ രീതി പിന്തുടര്‍ന്ന്, മനുഷ്യരിലുള്ള സ്വവര്‍ഗാനുരാഗ പ്രവണത തടയാന്‍ എന്തെങ്കിലും മരുന്ന് കണ്ടുപിടിക്കാന്‍ ചൈനയ്ക്ക് കഴിയുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :