സ്ത്രീകള്‍ക്ക് വില്ലനായി ഓസ്റ്റിയോപൊറോസിസ്

WEBDUNIA| Last Modified ബുധന്‍, 6 ഒക്‌ടോബര്‍ 2010 (15:38 IST)
PRO
സ്ത്രീകളെ അലട്ടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് നടുവേദന. മധ്യവയസ്സു കഴിഞ്ഞ സ്ത്രീകളിലാണ് വലിയ പ്രശ്നം സൃഷ്ടിക്കുന്നത്.

ആര്‍ത്തവ വിരാമമായ സ്ത്രീകളില്‍ നടുവേദനയ്ക്ക് കാരണം ഓസ്റ്റിയോപൊറോസിസ് ആണ്. എല്ലുകള്‍ തേയുന്നതിന് ആനുപാതികമായി എല്ലുകള്‍ വളരാത്തത് മൂലമാണ് ഇത് ഉണ്ടാവുന്നത്.

ഹോര്‍മോണ്‍ വ്യതിയാനം മൂലമുണ്ടാകുന്ന അസ്ഥിക്ഷയമാണ് ആര്‍ത്തവ വിരാമം വന്ന സ്ത്രീകളില്‍ നടുവേദന അധികരിക്കാന്‍ കാരണം. നട്ടെല്ലിലെയും അരയുടെ ഭാഗത്തെയും എല്ലുകളെയാണ് ഓസ്റ്റിയോപൊറോസിസ് കൂടുതലായും ശല്യപ്പെടുത്തുന്നത്.

ആര്‍ത്തവ വിരാമം വരുമ്പോള്‍ ‘ബോണ്‍ മിനറല്‍ ഡെന്‍സിറ്റി ടെസ്റ്റ്’ നടത്തുന്നത് നല്ലതായിരിക്കും. എല്ലിന്‍റെ തേയ്മാനത്തെ കുറിച്ച് അറിയാന്‍ സഹായിക്കുന്ന ഇത് ഓസ്റ്റിയോപൊറോസിസിനെതിരെ മുന്‍‌കരുതല്‍ എടുക്കാന്‍ സഹായിക്കും.

വൈറ്റമിന്‍ ഡി ധാരാളം അടങ്ങിയ ആ‍ഹാരവും കാത്സ്യം ധാരാളം അടങ്ങിയ ആഹാരവും എല്ലുകളെ ബലപ്പെടുത്തും. പാല്, മുട്ട, വെണ്ണ, ഇലക്കറികള്‍, മത്സ്യം എന്നിവയില്‍ എല്ലിന് ആവശ്യമായ വൈറ്റമിനുകള്‍ അടങ്ങിയിരിക്കുന്നു.

സ്ഥിരമായി വ്യായാമം ചെയ്യുന്നത് മാംസപേശികള്‍ക്കും ഒപ്പം എല്ലുകള്‍ക്കും ദൃഢത നല്‍കും. നാല്പത് കഴിഞ്ഞ സ്ത്രീകള്‍ നടത്തം നല്ല ഒരു വ്യായാമമായി കരുതണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :