WEBDUNIA|
Last Modified ബുധന്‍, 25 ഫെബ്രുവരി 2009 (19:05 IST)
ദിവസവും വൈന്‍ കുടിക്കുന്ന സ്ത്രീകള്‍ സൂക്ഷിക്കുക. സംഭവം കുഴപ്പമാണ്. വൈന്‍ സ്ഥിരമായി കുടിക്കുന്ന സ്ത്രീകള്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനം. ദിവസവും ഒരു ഗ്ലാസ് വൈന്‍ വീതം അകത്താക്കുന്നുണ്ടെങ്കില്‍ ക്യാന്‍സര്‍ ഉറപ്പാണെന്നാണ് ലണ്ടനില്‍ നിന്നുള്ള ഒരു പഠന സംഘം പറയുന്നത്.
ദിവസേനയുള്ള വൈന്‍ സേവ സ്തനം, കരള്‍, മലാശയം എന്നിവിടങ്ങളില്‍ ക്യാന്‍സര്‍ ഉണ്ടാക്കുമെന്നാണ് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. ബ്രിട്ടനില്‍ ഓരോ വര്‍ഷവും ഇത്തരത്തിലുള്ള 7000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്.
ഒരു ലക്ഷത്തിലധികം വരുന്ന ക്യാന്‍സര്‍ കേസ് റെക്കോഡുകള്‍ ഇവര്‍ പഠനത്തിന് വിധേയമാക്കി. അധികം സ്ത്രീകളും ഒരു യൂണിറ്റ് മദ്യം സ്ഥിരമായി ഉപയോഗിക്കുന്നവരായിരുന്നു എന്ന് റെക്കോഡില്‍ നിന്ന് വ്യക്തമായതായി സംഘം പറഞ്ഞു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയ്ക്ക് 68775 സ്ത്രികള്‍ ക്യാന്‍സറിന് അടിമയായിട്ടുണ്ട്.
ദിവസവും 1000 സ്ത്രീകള്‍ ഒരു ഗ്ലാസില്‍ കൂടുതല്‍ മദ്യം കഴിക്കുന്നവരാണെന്ന് പഠനത്തില്‍ പറയുന്നു. വര്‍ഷത്തില്‍ 1000 സ്ത്രീകള്‍ക്ക് മദ്യപാനം മൂലം ക്യാന്‍സര്‍ ബാധിച്ചുവെന്നാണ് കണക്ക്. നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിട്യൂട്ട് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.