Last Modified ചൊവ്വ, 6 ഒക്ടോബര്‍ 2015 (20:38 IST)
മുലയൂട്ടല്‍ അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യകരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ‘ഊട്ടിയുറപ്പിക്കുക’ എന്ന കര്‍മ്മമാണ് മുലയൂട്ടലിലൂടെ നടക്കുന്നത്. മുലപ്പാല്‍ കുടിച്ച് വളരുന്ന കുഞ്ഞുങ്ങള്‍ക്ക് ഭാവിയില്‍ ഹൃദ്രോഗം ഉണ്ടാവാന്‍ സാദ്ധ്യത കുറവാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
ആറ് മാസമെങ്കിലും മുലപ്പാല്‍ കുടിച്ച് വളരുന്ന കുഞ്ഞുങ്ങള്‍ മുതിരുമ്പോള്‍ കൊളസ്ട്രോള്‍ നില കുറഞ്ഞിരിക്കുമെന്നാണ് പഠനത്തില്‍ വെളിപ്പെട്ടത്. ഹൃദയധമനിയുമായി ബന്ധപ്പെട്ട അസുഖം ഉണ്ടാകുന്നതിനും സാധ്യത കുറവാണ്.
കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ കൊളസ്ട്രോള്‍ അധികമുളള പാല് ലഭിക്കുന്നത് ഭാവിയില്‍ കൊളസ്ട്രോളുമായി ഒത്തു പോകാന്‍ ശരീരത്തെ പര്യാപ്തമാക്കുന്നു.
കുഞ്ഞായിരിക്കുമ്പോള്‍ അമ്മയുടെ പാല് കുടിക്കുന്നത് ഭാവിയില്‍ കുറഞ്ഞ കൊളസ്ട്രോള്‍ നില കൈവരിക്കാന്‍ സഹായിക്കുന്നു.