മുലപ്പാലും കൊളസ്ട്രോളും

PTIPTI
മുലയൂട്ടല്‍ അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യകരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അമ്മയും കുഞ്ഞും തമ്മില്‍ ഉള്ള ബന്ധം ഊട്ടിഉറപ്പിക്കുന്നതിലും മുലയുട്ടലിന് സ്ഥാനമുണ്ട്.

എന്നാല്‍, കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിന് മറ്റൊരു ഗുണം കൂടി ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. മുലപ്പാല്‍ കുടിച്ച് വളരുന്ന കുഞ്ഞുങ്ങള്‍ക്ക് ഭാവിയില്‍ ഹൃദ്രോഗം ഉണ്ടാവാന്‍ സാദ്ധ്യത കുറവാണെന്നാണ് അടുത്തിടെ നടന്ന പഠനത്തില്‍ കണ്ടെത്തിയത്.

ആറ് മാസമെങ്കിലും മുലപ്പാല്‍ കുടിച്ച് വളരുന്ന കുഞ്ഞുങ്ങള്‍ മുതിരുമ്പോള്‍ കൊളസ്ട്രോള്‍ നില കുറഞ്ഞിരിക്കുമെന്നാണ് പഠനത്തില്‍ വെളിപ്പെട്ടത്. ഹൃദയധമനിയുമായി ബന്ധപ്പെട്ട അസുഖം ഉണ്ടാകുന്നതിനും സാധ്യത കുറവാണ്.

കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ കൊളസ്ട്രോള്‍ അധികമുളള പാല്‍ ലഭിക്കുന്നത് ഭാവിയില്‍ കൊളസ്ട്രോളുമായി ഒത്തു പോകാന്‍ ശരീരത്തെ പര്യാപ്തമാക്കുന്നു. കുഞ്ഞായിരിക്കുമ്പോള്‍ അമ്മയുടെ പാല്‍ കുടിക്കുന്നത് ഭാവിയില്‍ കുറഞ്ഞ കൊളസ്ട്രോള്‍ നില കൈവരിക്കാന്‍ സഹായിക്കുന്നു.

WEBDUNIA| Last Modified ശനി, 9 ഓഗസ്റ്റ് 2008 (17:54 IST)
ലണ്ടന്‍ സര്‍വകലാശാലയിലെ ഡോ. ഓവനും സഹപ്രവര്‍ത്തകരുമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. ബ്രിട്ടനിലെ 17000 മുതിര്‍ന്നവരിലാണ് പഠനം നടത്തിയത്. മുലപ്പാല്‍ കുടിച്ച് വളര്‍ന്നവരില്‍ കൊളസ്ട്രോള്‍ നില കുറഞ്ഞിരുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :