മരണം വിതക്കുന്ന വൈറസ് വ്യാപിക്കുന്നു; പ്രതിരോധിക്കാനാവാതെ ശാസ്ത്രലോകം

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
മനുഷ്യന്റെ മരണത്തിന് കാരണമാവുന്ന പുതിയ രോഗാണു വ്യാപിക്കുന്നു. മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് പകരുന്ന കൊറോണാ വൈറസാണ് മരണം വിതക്കുന്നത്. വൈറസിനെ എങ്ങനെ പ്രതിരോധിക്കാമെന്നറിയാതെ വിഷമത്തിലാണ് ശാസ്ത്രലോകം.

ന്യുമോണിയയും വൃക്ക തകരാറും ഉണ്ടാക്കിയാണ് കൊറോണ വൈറസ് മനുഷ്യനെ മരണത്തിലേക്ക് നയിക്കുന്നത്. ഈ വൈറസ് മനുഷ്യരില്‍നിന്നും മനുഷ്യരിലേക്ക് പകരുമെന്ന കണ്ടെത്തലാണ് ആശങ്കയ്ക്ക് കാരണം. രോഗിയോട് അടുത്ത് ഇടപെഴുകുന്നവരിലേക്ക് രോഗാണു പകരുമെന്നാണ് കണ്ടെത്തല്‍.

പുതിയ വൈറസിന്റെ സാന്നിധ്യം അപകടകരമായ തോതില്‍ വര്‍ദ്ധിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. യൂറോപ്പിലും മധ്യേഷ്യയിലുമായി 33 പേര്‍ക്ക് ഔദ്യോഗികമായി രോഗാണുബാധ സ്ഥിരീകരിച്ചു. ഇവരില്‍ 18 പേര്‍ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ വേനല്‍ക്കാലത്ത് സൗദി അറേബ്യയില്‍ മാത്രം 24 പേര്‍ രോഗാണുബാധിതരായെന്നും ഇവരില്‍ 15 പേര്‍ മരണപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്.

2003ല്‍ ഏഷ്യയില്‍ കാണപ്പെട്ട സാര്‍സ് വൈറസിനോടു സാമീപ്യമുള്ളതാണ് കൊറോണ വൈറസെന്നുള്ളതാണ് വൈദ്യശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം. ഏതെങ്കിലും വൈറസിന് രൂപമാറ്റം സംഭവിച്ചതാണോ എന്നും അതോ മൃഗങ്ങളില്‍ കാണുന്ന വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നതാണോ എന്നും ഇതുവരെ ശാസ്ത്രലോകത്തിന് വ്യക്തത ലഭിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :