പ്രമേഹത്തിന് കുത്തിവയ്പ് ഒഴിവാക്കാം

PTIPTI
ലോകത്ത് പ്രമേഹ രോഗികള്‍ ഏറുകയാണ്. പ്രമേഹം പിടിപെട്ട് കഴിഞ്ഞാല്‍ മധുരം കഴിക്കാന്‍ പാടില്ലെന്നത് മാത്രമല്ല ജീവിതകാലം മുഴുവന്‍ കുത്തിവയ്പ് എടുക്കേണ്ടി വരികയും ചെയ്യുമെന്നത് രോഗികളെ വിഷമത്തിലാക്കുന്നുണ്ട്.

എന്നാല്‍, ഇവര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ് അടുത്തിടെ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയത്. ഉള്ളില്‍ കഴിക്കാവുന്ന മരുന്ന് കുത്തിവയ്പിന് പകരം ഉപയോഗിക്കാമെന്നാണ് പഠനത്തില്‍ വെളിപ്പെട്ടത്.

സാധാ‍രണ ഉള്ളില്‍ കഴിക്കുന്ന മരുന്നുകള്‍ ദീര്‍ഘകാലം ഉപയോഗിച്ചാല്‍ അതിന് ഫലപ്രാപ്തി ഉണ്ടാവില്ലന്നാണ് ഡോക്ടര്‍മാരും രോഗികളും കരുതുന്നത്. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന പാന്‍‌ക്രിയാസിന് ശേഷി നഷ്ടപ്പെടുന്നതാണ് കാരണം.

ഇന്‍സുലിന്‍ ഇതര മരുന്നുകള്‍ ദീര്‍ഘകാലം കഴിച്ചാലും ചില രോഗികള്‍ക്ക് ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതിന് പ്രശ്നമൊന്നുമുണ്ടാകില്ലെന്ന് പഠനത്തില്‍ കണ്ടെത്തി. നോര്‍ത്തേണ്‍ കാലിഫോര്‍ണിയ ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തിലെ ഗാവേഷകരാണ് പഠനം നടത്തിയത്.

ടൈപ്പ് 2 പ്രമേഹബധിതരായ 188 പുരുഷന്മാരിലും മൂന്ന് സ്ത്രീകളിലുമാണ് പഠനം നടന്നത്. ഇവര്‍ 1992 മുതലാണ് പ്രമേഹത്തിന് ചികിത്സ ചെയ്യാന്‍ തുടങ്ങിയത്. ഉള്ളില്‍ കഴിക്കുന്ന മരുന്നുകള്‍ ഉപയോഗിച്ച ഇവരില്‍ 55 ശതമാനത്തിനും 15 വര്‍ഷം കഴിഞ്ഞിട്ടും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിച്ചു.

WEBDUNIA| Last Modified തിങ്കള്‍, 23 ജൂണ്‍ 2008 (17:54 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :