പുരുഷൻമാരിലെ സ്തനാർബുദം; അറിയേണ്ട ചില കാര്യങ്ങള്‍

സ്തനാർബുദം സാധാരണയായി സ്ത്രീകളിലാണ് കാ‍ണപ്പെടാറുള്ളത്. 2015 ല്‍ മാത്രം ഓസ്ട്രേലിയയില്‍ 145 പുരുഷന്മാരില്‍ സ്തനാർബുദം കണ്ടെത്തി. അതില്‍തന്നെ ഏകദേശം 25 പേര്‍ മരിച്ചു. കണക്കുകള്‍ പ്രകാരം പുരുഷന്മാരില്‍ സ

സ്തനാർബുദം, പുരുഷൻമാര്‍, ഓസ്ട്രേലിയ Breast Cancer, Men, Australia
rahul balan| Last Updated: വെള്ളി, 13 മെയ് 2016 (16:30 IST)
സ്തനാർബുദം സാധാരണയായി സ്ത്രീകളിലാണ് കാ‍ണപ്പെടാറുള്ളത്. 2015 ല്‍ മാത്രം ഓസ്ട്രേലിയയില്‍ 145 പുരുഷന്മാരില്‍ സ്തനാർബുദം കണ്ടെത്തി. അതില്‍തന്നെ ഏകദേശം 25 പേര്‍ മരിച്ചു. കണക്കുകള്‍ പ്രകാരം പുരുഷന്മാരില്‍ സ്തനാർബുദ സാധ്യത 1% ആണ്. ചുരുക്കത്തില്‍ സ്ത്രീകളില്‍ മാത്രം വരുന്ന രോഗമായി സ്തനാർബുദത്തെ കാണരുതെന്ന് സാരം.

സ്ത്രീകളിലെന്നപോലെ പുരുഷന്മാര്‍ക്കും ബ്രെസ്റ്റ് ടിഷ്യു ഉണ്ട്. എന്നാല്‍ സ്ത്രീകളെ അപേക്ഷിച്ച് ഇത് വളരെ ചെറിയ അളവിലായിരിക്കും. സ്‌ത്രീകളെക്കാള്‍ മുതിര്‍ന്ന പ്രായത്തിലാണ് പുരുഷന്മാര്‍ക്ക് സ്‌തനാര്‍ബുദം ഉണ്ടാകുന്നത്‌. സ്‌തനത്തിലുണ്ടാകുന്ന മുഴ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്നത്‌ പുരുഷന്മാരിലാണ്. എന്നാല്‍ പുരുഷന്മാര്‍ ഇതു കാര്യമായി എടുക്കാറില്ല. സ്‌തനാര്‍ബുദത്തില്‍ രക്ഷപ്പെടാനുള്ള സാധ്യത സ്‌ത്രീ-പുരുഷന്മാരില്‍ ഒരുപോലെയാണ്‌. 25 വര്‍ഷത്തിനുള്ളില്‍ പുരുഷന്മാരിലെ സ്തനാര്‍ബുദത്തിന്റെ തോത്‌ 0.86ല്‍ നിന്ന്‌ 1.08 ആയി വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

പുരുഷ സ്ഥനാര്‍ബുദത്തിന് കാരണമാകുന്ന ഘടകങ്ങള്‍

ബി ആര്‍ സി എ ജീനിലുണ്ടാകുന്ന മാറ്റങ്ങള്‍, ക്ലിന്‍ഫെല്‍റ്റര്‍ സിന്‍ഡ്രോം, വൃഷണ സംബന്ധിയായ പ്രശ്‌നങ്ങള്‍,
കുടുംബത്തിലെ സ്തനാര്‍ബുദ ചരിത്രം, അമിത മദ്യപാനത്തിലൂടേയും പുകവലിയിലൂടേയും ശരീരിക പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തതയുടേയും ഫലമായുണ്ടാകുന്ന ഉയര്‍ന്ന ഈസ്ട്രജന്‍ അളവ്. എന്നിവയാണ് പുരുഷ സ്തനാര്‍ബുദത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍.

പ്രവര്‍ത്തന രഹിതമായ ചെറിയ സ്തന കോശങ്ങളാണ് പുരുഷന്‍മാര്‍ക്കുള്ളത്. സ്ത്രീകളിലേതു പോലെ പുരുഷന്‍മാരിലും സ്തന കോശങ്ങളിലുണ്ടാകുന്ന അനിയന്ത്രിതമായ വളര്‍ച്ചയാണ് അര്‍ബുദത്തിലേക്ക് നയിക്കുന്നത്.

ലക്ഷണങ്ങള്‍

സ്തനങ്ങളിലുണ്ടാകുന്ന ട്യൂമര്‍ ചെറുതായിരിക്കുന്ന സമയത്തും സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളൊന്നും കാണാനാവില്ല. തുടക്കത്തില്‍ ചികിത്സിച്ച് ഭേദമാക്കുക എളുപ്പമുള്ള കാര്യമാണ്. സ്തനാഗ്രത്തിന് താഴെ വേദനയില്ലാത്ത വിധത്തില്‍ ചെറിയ വീക്കം കാണപ്പെടുന്നതാണ് പുരുഷന്‍മാരില്‍ പൊതുവില്‍ കാണുന്ന സ്തനാര്‍ബുദ ലക്ഷണം. സ്തന ചര്‍മ്മത്തില്‍ വ്രണം, ചുളിവ്, ചുവപ്പ്, തുടങ്ങിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഞെട്ടില്‍ നിന്നും രക്തം വരാനുള്ള സാധ്യതയും ഉണ്ട്.

പുരുഷ സ്തനാര്‍ബുദം തിരിച്ചറിയാനുള്ള വഴികള്‍

ബയോപ്‌സി ടെസ്റ്റ് വഴി സ്തനാര്‍ബുദ കോശങ്ങളെ തിരിച്ചറിയാം. ബ്രെസ്റ്റ് സെല്‍ഫ് എക്‌സാം, നിപ്പിള്‍, ഡിസ്ച്ചാര്‍ജ്ജ് എക്‌സാമിനേഷന്‍, മാമ്മോഗ്രാം, അള്‍ട്രാ സൗണ്ട് തുടങ്ങിയ ടെസ്റ്റുകളും സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗമാണ്.

ചികിത്സകള്‍

അര്‍ബുദത്തില്‍ നിന്നും മുക്തി നേടാനുള്ള പ്രധാനം മാര്‍ഗം ശസ്ത്രക്രിയ തന്നെയാണ്.
റേഡിയേഷന്‍ തെറാപ്പിയും ഗുണം ചെയ്യും. സ്തനങ്ങളിലും കക്ഷങ്ങളിലും നെഞ്ചിലുമെല്ലാം ശേഷിക്കുന്ന അര്‍ബുദ കോശങ്ങളെ നശിപ്പിക്കാന്‍ ഇത് സഹായിക്കും. സിസ്റ്റമിക് തെറാപ്പിയിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള മരുന്നുകള്‍ നേരിട്ട് ഞരമ്പുകളില്‍ കുത്തിവെക്കാവുന്നതാണ്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :