ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുടെ ഇത്തരത്തിലുള്ള ഇഷ്ടങ്ങള്‍ നിങ്ങള്‍ തിരിച്ചറിയാറുണ്ടോ? ഇല്ലെങ്കില്‍...

വിവാഹം കഴിഞ്ഞാല്‍ തങ്ങള്‍ ചെയ്യുന്ന പല കാര്യങ്ങള്‍ക്കും ഭര്‍ത്താവ് മതിയായ അംഗീകാരം നല്‍കുന്നില്ലെന്നും വാഗ്ദാനം ചെയ്ത സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നില്ലെന്നും പൊതുവെയുള്ള സ്ത്രീകളുടെ പരാതിയാണ്.

ദാമ്പത്യ ജീവിതം, ഭാര്യ, ഭര്‍ത്താവ്, ബന്ധം marriage life, wife, husband, relationship
സജിത്ത്| Last Modified തിങ്കള്‍, 13 ജൂണ്‍ 2016 (12:23 IST)
വിവാഹം കഴിഞ്ഞാല്‍ തങ്ങള്‍ ചെയ്യുന്ന പല കാര്യങ്ങള്‍ക്കും ഭര്‍ത്താവ് മതിയായ അംഗീകാരം നല്‍കുന്നില്ലെന്നും വാഗ്ദാനം ചെയ്ത സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നില്ലെന്നും പൊതുവെയുള്ള സ്ത്രീകളുടെ പരാതിയാണ്. അതുപോലെ അനേകം പുരുഷന്മാര്‍ തങ്ങളുടെ വികാരം ഭാര്യമാരോട് വെളിപ്പെടുത്തുന്നതില്‍ പ്രയാസപ്പെടാറുണ്ടെന്നതും മറ്റൊരു വസ്തുതയാണ്‍. പുരുഷന്മാര്‍ തങ്ങളുടെ ഭാര്യമാരെക്കുറിച്ച് രഹസ്യമായി ചില കാര്യങ്ങള്‍ പറയാറുണ്ട്. അവ എന്തൊക്കെയാണെന്നു നോക്കു.

ഭര്‍ത്താക്കന്മാര്‍ ചില വിഡ്ഡിത്തരങ്ങള്‍ ചെയ്യും, എന്നാല്‍ ഭാര്യമാര്‍ ഇതിനോട് പ്രതികരിക്കുന്നത് അവര്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഭാര്യമാര്‍ കണ്ണില്‍ മടുപ്പ് പ്രദര്‍ശിപ്പിക്കുകയും അതേ സമയം തന്നെ നിരാശ മൂലം തലയാട്ടുകയും ചെയ്യുന്നു. കാര്യമെന്തായാലും അവര്‍ തങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്നുണ്ട്. ഭാര്യയോട് എന്തെങ്കിലും ചെയ്യണമെന്ന് പറയേണ്ട ആവശ്യമില്ല. എന്തെങ്കിലും ചെയ്യാനുണ്ടെന്ന് കണ്ടയുടന്‍ തന്നെ തന്റെ കണ്ണില്‍‌ പെടുന്നതിന് മുമ്പേ അവര്‍ ചെയ്യും. ഈ കാര്യങ്ങള്‍ മിക്കതും ഏതാനും ആഴ്‍ചകള്‍ക്ക് മുമ്പ്തന്നെ തന്നോട് ചെയ്യാനായി ആവശ്യപ്പെട്ടതായിരിക്കും. പക്ഷേ അത്തരം കാര്യങ്ങള്‍ക്ക് താന്‍ അവളെ അഭിനന്ദിക്കും.

തന്റെ കുട്ടികളുടെ ഏറ്റവും നല്ല പരിശീലകയാണ്. അവളാണ് അവരുടെ പോസിറ്റീവ് റോള്‍‌ മോഡല്‍. അവള്‍ അവരെ ഹോം വര്‍ക്ക് ചെയ്യാനും, പഠനപ്രവര്‍ത്തനങ്ങളിലും മറ്റും സഹായിക്കുന്നു. അതുപോലെ ഭാര്യക്ക് വലിയ ഓര്‍മ്മശക്തിയാണ്, നല്ലതായാലും ചീത്തയായാലും. താന്‍ ഏറെക്കാലും മുമ്പ് ചെയ്ത പല വിഡ്ഡിത്തങ്ങള്‍ പോലും അവള്‍ ഓര്‍ത്തിരിക്കും. സുഖമില്ലാതെ കിടക്കുമ്പോള്‍ ലഭിക്കുന്ന ആലിംഗനത്തേക്കാള്‍ സുഖമുള്ളതായി
നല്‍കുന്നതൊന്നുമില്ല. ഭാര്യയുടെ ആലംഗനത്തേക്കാള്‍ സുഖം നല്‍കുന്നതായി എന്താണുള്ളത്? സുഖമില്ലാതെ വരുമ്പോള്‍ പുരുഷന്മാര്‍ ഭീരുക്കളാകുകയും ഏറെ പരിചരണം ആവശ്യപ്പെടുകയും ചെയ്യുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :