ദന്തപരിചരണത്തിന് അശ്രദ്ധ പാടില്ല

PROPRO
ദന്തശുചീകരണവുമായി ബന്ധപ്പെട്ട് അടുത്തയിടെ ഇന്ത്യയില്‍ ഒരു സര്‍വെ നടത്തി. ദന്തശുചീകരണത്തിന്‍റെ കാര്യത്തില്‍ ഇന്ത്യക്കാര്‍ തികച്ചും അശ്രദ്ധരാണെന്ന് സര്‍വെഫലം വ്യക്തമാക്കി.

ദിനചര്യയുടെ ഭാഗം മാത്രമായാണ് ഏറെപ്പേരും ദന്തശുചീകരണത്തെ കാണുന്നത്. പല്ലിനിടയില്‍ പറ്റിപ്പിടിക്കുന്ന ആഹാരപദാര്‍ത്ഥങ്ങളില്‍ ബാക്ടീരയയുടെ പ്രവര്‍ത്തനമുണ്ടാകുന്നു. ഈ പ്രവര്‍ത്തനത്താലുണ്ടാവുന്ന ആസിഡുകള്‍ പല്ലുകളുടെ ബലക്ഷയത്തിനു കാരണമാവും.

വായിലെതന്നെ ബാക്ടീരയയുടെ പ്രവര്‍ത്തനം മോണപഴുപ്പിനും വഴിതെളിക്കുന്നു. ഇത് ഗുരുതരമായാല്‍ പല്ലിനുചുറ്റുമുള്ള എല്ലുകളെ ദോഷകരമായി ബാധിക്കും. രോഗം എല്ലുകളെ ബാധിച്ചാല്‍ മോണ പല്ലിനു മുകളിലേയ്ക്കു മാറും .ഇതുമൂലം പല്ലുകള്‍ക്ക് നീളക്കൂടുതല്‍ തോന്നിക്കും. മോണരോഗം ഗുരുതരമാവുന്നതിനെത്തുടര്‍ന്നുണ്ടാവുന്ന ഈ അവസ്ഥ ബരിയോഡോന്‍റൈറ്റിസ് എന്നറിയപ്പെടുന്നു.

അശ്രദ്ധമൂലം പല്ലുകളുടെ പുറത്ത് പാടപോലെ അഴുക്ക് പറ്റിപ്പിടിക്കും. പ്ളേക് എന്നറിയപ്പെടുന്ന ഈ പാട പല്ലിനെത്തന്നെ നശിപ്പിക്കാന്‍ പര്യാപ്തമാണ്.

മൃദുവായ അഗ്രമുള്ള ബ്രഷ് ഉപയോഗിച്ച് ദിവസം രണ്ടുനേരം പല്ല് വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. ടൂത്ത് ബ്രഷിന് എത്താനാവാത്ത ഭാഗത്ത് അഴുക്ക് അടിഞ്ഞുകൂടുന്നത്. ഒഴിവാക്കാന്‍ മൗത്ത് ഫ്രഷ്നര്‍ അല്ലെങ്കില്‍ ഡന്തല്‍ ഫ്ളോസ് ഉപയോഗിക്കാം.

പ്രമേഹരോഗികള്‍ ചികിത്സയ്ക്കുമുമ്പ് ദന്തഡോക്ടറോട് രോഗാവസ്ഥയെക്കുറിച്ച് വ്യക്തമായി പറയണം. ആറുമാസത്തിലൊരിക്കല്‍ പല്ല് ക്ളീന്‍ ചെയ്യുന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :