തേന്‍ പുരട്ടിയാല്‍, കാല്‍ മുറിക്കേണ്ട

WEBDUNIA|


വിസ്കോണ്‍സിന്‍: മുറിവില്‍ തേന്‍ പുരട്ടുക എന്നൊരു ചൊല്ലുണ്ട്. പഴമക്കാരുടെ ഈ കണ്ടെത്തല്‍ ആധുനിക ശാസ്ത്രം അംഗീകരിക്കുന്നു.

പ്രമേഹ രോഗികള്‍ക്കാണ് ഈ ശുഭ വാര്‍ത്ത. പ്രമേഹം മൂലം ഉണ്ടാവുന്ന മുറിവുകളില്‍ തേന്‍ പുരട്ടിയാല്‍, പഴുപ്പ് വന്ന് മുറിവു വന്ന അവയവം മുറിച്ചു മാറ്റേണ്ടിവരില്ല. എത്രയോ പ്രമേഹ രോഗികള്‍ക്ക് കാലുകള്‍ മുറിച്ച് മാറ്റേണ്ടിവന്നിട്ടുണ്ട്.

വിസ്കോണ്‍സിലെ വനിതാ ഡോക്ടര്‍ ജെന്നിഫര്‍ എഡ്ഡിയാണ് തേന്‍ തെറാപ്പിയുടെ ഉപജ്ഞാതാവ്. തേന്‍ പുരട്ടിയത് മൂലം അഞ്ചാറ് രോഗികള്‍ക്ക് കാല്‍ മുറിച്ചു മാറ്റേണ്ട അവസ്ഥ മാറിയതാണ് ഡോക്ടറെ ഈ വഴിക്കുള്ള ഗവേഷണത്തിനു പ്രേരിപ്പിച്ചത്.

മുറിവിലെ ജീര്‍ണ്ണിച്ച തൊലിയും ബാക്ടീരിയയും മാറ്റിയ ശേഷം കട്ടിയില്‍ തേന്‍ പുരട്ടുക എന്ന തേന്‍ തെറാപ്പി നിയന്ത്രിത സാഹചര്യങ്ങളില്‍ ഡോക്ടര്‍ പരീക്ഷിച്ചു വിജയിച്ചു.

തേന്‍ ആസിഡ് പ്രകൃതമുള്ളതുകൊണ്ട് അത് ബാക്ടീരിയയെ കൊല്ലുന്നു. മറ്റ് ആന്‍റി ബയോട്ടിക്കുകളോട് ബാക്ടീരിയ ആര്‍ജ്ജിക്കുന്ന പ്രതിരോധം തേനിന്‍റെ കാര്യത്തില്‍ സംഭവിക്കുന്നുമില്ല.

യൂണിവേഴ്സിറ്റിയുടെ മെഡിസിന്‍ ആന്‍റ് പബ്ളിക് ഹെല്‍ത്ത് സ്കൂളിലെ പ്രൊഫസറാണ് ജെന്നിഫര്‍.

ന്യൂസിലന്‍റില്‍ കിടപ്പുമൂലമുണ്ടാവുന്ന മുറിവുകള്‍ - ബെഡ് സോര്‍ - മരുന്നു പുരട്ടി ഭേദമാക്കാറുണ്ട്. യൂറോപ്പില്‍ തേന്‍ പലപ്പോഴും മരുന്നിനു പകരം ഉപയോഗിക്കാറുമുണ്ട്.

ഇന്ത്യയിലെ ആയുര്‍വേദം തേന്‍ മരുന്നായാണ് ഉപയോഗിക്കുന്നത് - തേനിന്‍റെ വകഭേദമനുസരിച്ച് ഫലങ്ങളും മാറും.

ഉഷ്ണം ഉഷ്ണേന ശാന്തി എന്നു പറയുന്നതു പോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍. 'പഞ്ചസാര" മൂലമുണ്ടാകുന്ന രോഗത്തിന് തേനിന്‍റെ മധുര ചികിത്സ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :