തലച്ചോറിന്റെ ആദ്യ രൂപം 3ഡി കള്‍ച്ചറിങ്ങിലൂടെ സൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍

ലണ്ടന്‍| WEBDUNIA|
PRO
മനുഷ്യരുടെ തലച്ചോറിന്റെ ആദ്യഘട്ടമായ ചെറിയ രൂപം ത്രീഡി കള്‍ച്ചറിംഗ് സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുത്തതായി ശാസ്ത്രജ്ഞര്‍.പ്രപഞ്ചത്തിലെ ഏറ്റവും സങ്കീര്‍ണ ഘടനയായ തലച്ചോറിന്‍െറ വളര്‍ച്ചയുടെ പ്രാഥമിക ഘട്ടമായ ടിഷ്യൂരൂപമാണ് പുനരാവിഷ്കരിക്കാനായത്.

ഒമ്പതാഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണത്തിന്‍െറ വികാസം ലാബിലെ തലച്ചോറിന് കൈവരിക്കാനായത് അദ്ഭുതകരമാണെന്ന് ആസ്ത്രിയയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്കുലര്‍ ബയോടെക്നോളജിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

പ്രമുഖ ശാസ്ത്ര മാസികയായ ‘നാച്വര്‍’ ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
തലച്ചോറിന്റെ ടിഷ്യൂവിന്റെ സ്വഭാവവിശേഷങ്ങള്‍ കാണിച്ചെങ്കിലും തലച്ചോറിന്റെ ശേഷി കൈവരിക്കാന്‍ ഇതിനു കഴിഞ്ഞില്ല.

രണ്ടുമാസം കൊണ്ട് വികാസം പ്രാപിച്ച ഇത് ഒരുവര്‍ഷം കഴിഞ്ഞതോടെ ജീവന്‍ നശിക്കുകയും ചെയ്തു. തലച്ചോറിനോട് രൂപസാദൃശ്യമുള്ള ഇത് മനുഷ്യ തലച്ചോറിനുണ്ടാകുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ സഹായിക്കുമെന്ന് ഗവേഷക സംഘത്തിലുള്ള ഡോ ജുര്‍ഗന്‍ നോബ്ളിച്ച് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :