ടെന്‍ഷന്‍ കുറയ്ക്കാന്‍ ഭക്ഷണത്തെ കൂട്ട് പിടിച്ച് പൊണ്ണത്തടി സമ്പാദിക്കല്ലേ...ഇതാ ചില എളുപ്പ വഴികള്‍ !

ടെന്‍ഷന്‍ ഉണ്ടോ? കാര്യമാക്കേണ്ട് !

AISWARYA| Last Updated: വ്യാഴം, 25 മെയ് 2017 (14:53 IST)
ഓഫിസില്‍ നിന്ന് ബോസുമായി വഴക്ക് പിന്നെ തുടങ്ങി ഒരു നൂറ് ടെന്‍ഷന്‍, ടെന്‍ഷന്‍ കുറയ്ക്കാന്‍ ഒരു അധികം പേരും ചെയ്യുന്നത് കണക്കില്ലാതെ ഭക്ഷണം കഴിക്കുകയാണ്. ദേഷ്യവും മാനസികസമ്മര്‍ദ്ദവുമൊക്കെ മാറ്റിയെടുക്കാനായി ഭക്ഷണത്തെ കൂട്ടുപിടിക്കുന്ന ഒരുതരം മാനസികാവസ്ഥയ്ക്ക് അടിമപ്പെടുന്നവരാണ്. ടെന്‍ഷന്‍ മാറ്റാന്‍ ഭക്ഷണത്തേ കൂട്ട് പിടിച്ച് പൊണ്ണത്തടി സമ്പാദിക്കേണ്ട. ഇതാ ചില എളുപ്പ വഴികള്‍.

സമ്മര്‍ദ്ദങ്ങള്‍ താങ്ങാനും പ്രശ്നങ്ങളെ അതിജീവിക്കാനും കഴിവില്ലാത്തവരാണ് തങ്ങള്‍ എന്ന പഴി ഇന്നത്തെ യുവത്വം നിരന്തരം കേട്ടുകൊണ്ടിരിക്കുകയാണ്. ഇതില്‍ അല്പമെങ്കിലും സത്യമില്ലേ? അലട്ടലുകളില്‍ നിന്നും രക്ഷപ്പെടാന്‍ ചിലര്‍ ഷോപ്പിങ്ങില്‍ മുഴുകും, സിനിമയിക്ക് പോകും. എന്നാല്‍ ഇത് ഒരു പരിധിവരെ നല്ലതാണ്

മനസ്സിനെ ശക്തിപ്പെടുത്താനുള്ള ഉത്തമ മാര്‍ഗ്ഗമാണ് യോഗ. സ്ഥിരമായി യോഗ ചെയ്യുന്നവരില്‍ പോസിറ്റീവ് ചിന്തകള്‍ കൂടുതലാണെന്ന് പല പഠനങ്ങളും പറയുന്നു. അതിലൂടെ മാനസിക സമ്മര്‍ദം കുറയുകയും ചെയ്യുന്നു. കുടാതെ നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള എന്തെങ്കിലും പ്രവര്‍ത്തികള്‍ ഉണ്ടാകും. ഇത്തരത്തില്‍ നമുക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ കണ്ടെത്തി അത് ചെയ്യുക.

സമ്മര്‍ദ്ദം തടയാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് നടത്തം. വ്യായാമത്തിലൂടെ ശരീരം എന്‍ട്രോഫിന്‍
പുറപ്പെടുവിക്കുകയും അത് ഉന്‍മേഷം പകരുകയും ചെയ്യുന്നു. വീട്ടില്‍ ചെയ്യുന്ന ജോലികള്‍ മടുപ്പിക്കുന്നുണ്ടെങ്കില്‍ ആ ജോലികള്‍ വ്യത്യസ്തമായി ചെയ്യാന്‍ ശ്രമിക്കണം. അടുക്കള ജോലികള്‍ക്കിടയില്‍ പാട്ടുകേള്‍ക്കുകയോ അങ്ങനെ ഇഷ്ടമുള്ള എന്തെങ്കിലും ചെയ്താല്‍ ടെന്‍ഷന്‍ ഒരു പരിധിവരെ കുറയ്ക്കാം.

ഓമന വളര്‍ത്തു മൃഗങ്ങള്‍ അടുത്തുള്ളപ്പോള്‍ സന്തോഷം തോന്നാറില്ലെ. ഇങ്ങനെ വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പം സമയം ചെലവിടുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.അലങ്കോലമായ മുറികളില്‍ സമയം ചെലവിടുന്നത് സമ്മര്‍ദ്ദം കൂട്ടുവാന്‍ കാരണമാകും. ഓറഞ്ച്, മുന്തിരി, സ്‌ട്രോബറി, എന്നിവയില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. ഇത്തരത്തിളുള്ള ജ്യൂസുകള്‍ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായകമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :