ഗര്‍ഭിണികള്‍ കൊഴുപ്പ് വര്‍ജ്ജിക്കുക

Pregnant
FILEFILE
കുട്ടികള്‍ കൊഴുപ്പ് കലര്‍ന്ന ആഹാരരീതിയോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നുവെന്ന് പരാതിയുണ്ടോ? എങ്കില്‍ ഗര്‍ഭിണിയാകുമ്പോഴേ മുന്‍‌കരുതല്‍ സ്വീകരിക്കുക.

ഗര്‍ഭം ധരിക്കുമ്പോഴും മുലപ്പാല്‍ കൊടുക്കുന്ന സമയത്തും കൊഴുപ്പുള്ള, അമിതമായ മധുരമുള്ള, അമിതമായ ഉപ്പുള്ള ഭക്ഷണം ഉപേക്ഷിക്കുക. ലണ്ടനിലെ റോയല്‍ വെറ്റിനറി കോളേജിലെ ഗവേഷകരാണ് പുതിയ പഠനത്തില്‍ ഇതു കണ്ടെത്തിയത്. ഗര്‍ഭം ധരിച്ചിരിക്കുമ്പോഴും മുലപ്പാല്‍ കൊടുക്കുന്ന സമയത്തും അമിതമായി കൊഴുപ്പുകലര്‍ന്ന ആഹാരം കഴിക്കുന്ന അമ്മമാരുടെ കുഞ്ഞുങ്ങളും അമിത ഭഷണ പ്രിയരാ‍യിര്‍ക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.

എലികളിലാണ് പരീക്ഷണം നടത്തിയത്. ഗര്‍ഭം ധരിച്ച വേളയില്‍ അമിത കൊഴുപ്പ് കലര്‍ന്ന ഭക്ഷണം കഴിച്ച എലികള്‍ പ്രസവിച്ച കുഞ്ഞുങ്ങളും അമിതമായി കൊഴുപ്പു കലര്‍ന്ന അഹാരത്തോട് ആര്‍ത്തി കാണിച്ചതായി പഠനത്തില്‍ കണ്ടെത്തി. മനുഷ്യരിലും ഇതാണ് സംഭവിക്കുക എന്നാണ് കരുതുന്നത്.

ഗര്‍ഭം ധരിച്ചിരിക്കുന്ന വേളയില്‍ മാതാവ് അമിത കൊഴുപ്പും മറ്റും കലര്‍ന്ന ആഹാരം കഴിച്ചാല്‍ കുഞ്ഞുങ്ങള്‍ക്കും അതിനുള്ള ആഗ്രഹം ഉണ്ടാകും- ഗവെഷകരില്‍ ഒരാ‍ളായ ഡോ. സ്റ്റെഫനി ബയൊല്‍ പറഞ്ഞു.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :