ആയുസ്സ് വര്‍ദ്ധിപ്പിക്കണോ? ആഹാരത്തില്‍ ശ്രദ്ധിക്കൂ

PTIPTI
കൂടുതല്‍ കാലം ജീവിച്ചിരിക്കണമെന്ന് ആഗ്രഹമില്ലാത്തവരുണ്ടാകുമോ? എങ്കില്‍ ആഹാരക്കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ മതി.

യുക്തി പൂര്‍വം ആഹാരം കഴിച്ചാല്‍ കൂടുതല്‍ കാലം ജീവിക്കാമെന്ന് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഹൃദ്രോഗം, അര്‍ബുദം, പ്രമേഹം എന്നിവ ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കുമെന്നാണ് കണ്ടെത്തിയത്. ഹാര്‍വാഡ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്താണ് പഠനം നടത്തിയത്.

ഗവേഷകര്‍ 72000 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഈ നിഗമനത്തിലെത്തിയത്. മുപ്പതിനും 55 നും മദ്ധ്യേ പ്രായമുളള ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത സ്ത്രീകളിലാണ് പഠനം നടന്നത്. പഠനം 1984 മുതല്‍ 2002 വരെ 18 വര്‍ഷങ്ങള്‍ നീണ്ടു നിന്നു.

പഠനം നടക്കവെ ഓരോ രണ്ട് വര്‍ഷം അല്ലെങ്കില്‍ നാല് വര്‍ഷം കൂടുമ്പോള്‍ തങ്ങളുടെ ആഹാര രീതിയെ കുറിച്ച് സ്ത്രീകള്‍ ചോദ്യാവലി പൂരിപ്പിച്ച് നല്‍കിയിരുന്നു. രണ്ട് ഗ്രൂപ്പുകളെ ഇതില്‍ നിന്നും വേര്‍തിരിച്ചെടുക്കുകയുണ്ടായി.

ഇതില്‍ ഒരു കൂട്ടര്‍ പച്ചക്കറികളും, പഴവര്‍ഗ്ഗങ്ങളും , ധാന്യങ്ങളും, മത്സ്യം, കോഴി ഉല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കുന്നവരായിരുന്നു. വേറൊരു ഗ്രൂപ്പ് സംസ്കരിക്കപ്പെട്ട മാംസം, ധാന്യങ്ങള്‍, പഞ്ചസാ‍ര അധികമുളള ഉല്‍പ്പന്നങ്ങള്‍ എന്നിവ കൂടുതല്‍ ഉപയോഗിക്കുന്നവരായിരുന്നു.

പതിനെട്ട് വര്‍ഷത്തെ പഠനത്തിനിടയില്‍ 6011 പേര്‍ മരിക്കുകയുണ്ടായി. എന്നാല്‍, ഇതില്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും
കഴിച്ചിരുന്നവരില്‍ ഹൃദ്രോഗം മൂലമുളള മരണ നിരക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 28 ശതമാനം കുറവായിരുന്നുവെന്ന് കണ്ടെത്തി. അര്‍ബുദം, പ്രമേഹം, ഉള്‍പ്പെടെ മറ്റ് രോഗങ്ങളാലുള്ള മരണനിരക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 21 ശതമാനം കുറവാണെന്നും കണ്ടെത്തി.

WEBDUNIA| Last Modified വ്യാഴം, 26 ജൂണ്‍ 2008 (19:12 IST)
അതേസമയം, മാംസവും മറ്റും ഉപയോഗിച്ച സ്ത്രീകളില്‍ ഹൃദ്രോഗം മൂലമുളള മരണ നിരക്ക് 22 ശതമാനം അധികമാണെന്ന് കണ്ടെത്തി. മറ്റ് രോഗങ്ങളാല്‍ ഉണ്ടാകുന്ന മരണ നിരക്ക് ഇവരില്‍ 21 ശതമാനം അധികമാണെന്നും പഠനത്തില്‍ കണ്ടെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :