Zombie Virus: സോമ്പി വൈറസ് സത്യമോ? ആഗോളതാപനം മൂലമുള്ള മഞ്ഞുരുകൽ പുതിയ മഹാമാരിയ്ക്ക് കാരണമാകുമോ?

അഭിറാം മനോഹർ| Last Modified വ്യാഴം, 25 ജനുവരി 2024 (15:55 IST)
ആഗോളതാപനം മൂലം സൈബീരിയന്‍ ഭാഗങ്ങളില്‍ ഹിമക്കരടികള്‍ വൈറസ് ബാധിതരായെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വാര്‍ത്തയ്ക്ക് ശേഷം വലിയ ആശങ്കയിലാണ് ശാസ്ത്രലോകം. ആഗോളതാപനം മഞ്ഞുരുകലിനും ലോകമെങ്ങും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും കാരണമാകുമെന്ന് എല്ലാവര്‍ക്കും തന്നെ അറിവുള്ള കാര്യമാണ്. അതേസമയം മഞ്ഞുപാളികള്‍ക്കുള്ളില്‍ ഇരിക്കുന്ന വൈറസുകള്‍ ഈ മഞ്ഞുരുകല്‍ മൂലം സ്വതന്ത്രമാകുമെന്ന് അറിയുന്നവര്‍ ചുരുക്കമാണ്.

ഈ വൈറസുകള്‍ ഗുരുതരമായ രോഗങ്ങള്‍ പടര്‍ത്താന്‍ ശക്തിയുള്ളവയാണ്. ദക്ഷിണധ്രുവത്തിലാകും ഈ അസുഖങ്ങള്‍ക്ക് തുടക്കമാവുക എന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. മഞ്ഞുപാളികള്‍ക്കടിയിലുള്ള പെര്‍മഫ്രോസ്റ്റില്‍ എന്തെല്ലാം വൈറസുകളാണ് ഇരിക്കുന്നത് എന്നതില്‍ ആര്‍ക്കും തന്നെ വ്യക്തതയില്ല. അതിനാല്‍ തന്നെ മഞ്ഞുരുകുന്നത് വീണ്ടും മഹാമാരികള്‍ക്ക് കാരണമാകാമെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം.സോമ്പി വൈറസുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രോഗകാരികളും ഇതില്‍ ഉണ്ടാവാമെന്നത് ഒരു സാധ്യതയാണ്. 3 ലക്ഷം വരെ പഴക്കമുള്ള വൈറസുകള്‍ മഞ്ഞുപാളികള്‍ക്കടിയിലെ പെര്‍മാഫ്രോസ്റ്റിലുണ്ടെന്നാണ് കരുതപ്പെടുന്നത്. കൂടുതല്‍ വേഗത്തില്‍ മഞ്ഞുരുകുന്നത് അപകട സാധ്യത ഉയര്‍ത്തുകയാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :