ഈ മഞ്ഞ നിറത്തിലുള്ള അഞ്ച് സൂപ്പര്‍ ഭക്ഷണങ്ങള്‍ ഹൃദയത്തിലെ ബ്ലോക്കുകള്‍ കുറയ്ക്കാന്‍ സഹായിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (16:38 IST)
ഉയര്‍ന്ന കൊഴുപ്പും അമിതവണ്ണവുമൊക്കെയാണ് ഹൃദയത്തില്‍ ബ്ലോക്കുകള്‍ ഉണ്ടാക്കുന്നത്. ഇവ മാറുന്നതിനായി ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കേണ്ടതുണ്ട്. ഇതിനായി മഞ്ഞ നിറത്തിലുള്ള അഞ്ച് ഭക്ഷണങ്ങള്‍ സഹായിക്കും. ഇവ നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതിന് മുന്‍പ് വിദഗ്ധാഭിപ്രായം തേടുന്നത് നന്നായിരിക്കും. ഇതില്‍ ആദ്യത്തെ ഭക്ഷണമാണ് മഞ്ഞള്‍. ആന്റി ഇന്‍ഫ്‌ളമേറ്ററി പദാര്‍ത്ഥങ്ങളുടെ പേരില്‍ വളരെ പ്രശസ്തമാണ് മഞ്ഞള്‍. കുര്‍കുമിന്‍ എന്ന വസ്തുവാണ് ഇതിന് സഹായിക്കുന്നത്. ഇത് കൊളസ്‌ട്രോളും കുറയ്ക്കും. മറ്റൊന്ന് നാരങ്ങയാണ്. ഇതില്‍ ധാരാളം വിറ്റമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇവ കൊളസ്‌ട്രോളിനെ കുറയ്ക്കും.

കൂടാതെ ഇതില്‍ ധാരാളം സിട്രിക് ആസിഡും ഉണ്ട്. ഇത് കൊളസ്‌ട്രോള്‍ ഡെപ്പോസിറ്റ് ചെയ്യുന്നത് കുറയ്ക്കുകയും ലിവറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. മറ്റൊന്ന് ചോളമാണ്. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ രക്തത്തില്‍ ആഗീകരണം ചെയ്യുന്നത് കുറയ്ക്കുന്നു. ഇത്തരത്തില്‍ ഇത് ഹൃദയത്തെ സംരക്ഷിക്കുന്നു. മറ്റൊന്ന് പൈനാപ്പിള്‍ ആണ്. ഇതില്‍ ധാരാളം ബ്രോമലയിന്‍ എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിന് കുറയ്ക്കാനും ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കാനും സഹായിക്കുന്ന എന്‍സൈം ആണ്.

മറ്റൊന്ന് മഞ്ഞ മുളകാണ്. ഇതില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. കൂടാതെ ശക്തമായ ആന്റിഓക്‌സിഡന്റുകളും ഉണ്ട്. ഇതും കൊളസ്‌ട്രോള്‍ ലെവല്‍ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ മുളകില്‍ ധാരാളം ഫൈബറും അടങ്ങിയിരിക്കുന്നു. ഇത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :