സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 14 മാര്‍ച്ച് 2024 (08:30 IST)
നമ്മുടെ ശരീരത്തില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ആന്തരികാവയവമാണ് വൃക്ക. മറ്റ് അവയവങ്ങളെ പോലെ തന്നെ വളരെയധികം പ്രാധാന്യം ഉള്ള ഒന്ന്. നമ്മുടെ വൃക്കകളെ ആരോഗ്യകരമായി സൂക്ഷിക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങള്‍ ഏതെന്ന് നോക്കാം. നാരങ്ങയില്‍ ധാരാളം സിട്രേറ്റ് അടങ്ങിയിട്ടുണ്ട്. വൃക്കയില്‍ കല്ലുണ്ടാവുന്നത് തടയാന്‍ ഇവ സഹായിക്കും. പഞ്ചസാരയുടെ അളവ് കൂടിയ ജ്യൂസുകള്‍ കിഡ്നി സ്റ്റോണിന്റെ സാധ്യറ്റ്ഹ കൂട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് മധുരം ചേര്‍ക്കാതെ നാരങ്ങാവെള്ളവും സിട്രസ് പഴങ്ങളായ മുസംബി, ഓറഞ്ച് മുതലായവയുടെ ജ്യൂസും കുടിക്കാവുന്നതാണ്.
മൂത്രനാളിയുടെയും വൃക്കയുടെയും ആരോഗ്യത്തിന് വളരെയേറെ ഗുണകരമായ മറ്റൊന്നാണ് ക്രാന്‍ബെറി.മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമായ ഈ കോളിയെ തടയാന്‍ ക്രാന്‍ബെറി ജ്യൂസ് നല്ലതാണ്. വേറേതൊരു പാനീയത്തേക്കാള്‍ വൃക്കയുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒന്ന് വെള്ളമാണ്.ധാരാളം വെള്ളം കുടിക്കുന്നത് രക്തത്തില്‍നിന്നു വിഷാംശങ്ങളെയും മാലിന്യത്തെയും അരിച്ചു നീക്കാന്‍ വൃക്കകളെ സഹായിക്കുന്നു. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ വൃക്കയില്‍ കല്ല് വരുകയും നിര്‍ജ്ജലീകരണം സംഭവിക്കുകയും ചെയ്യും.