തണുപ്പുകാലത്ത് മലബന്ധവും വയറുവേദനയും ഈ ഭക്ഷണങ്ങള്‍ ഉണ്ടാകും

സിആര്‍ രവിചന്ദ്രന്‍| Last Updated: ശനി, 14 ഡിസം‌ബര്‍ 2024 (17:44 IST)
മഞ്ഞുകാലത്ത് ആളുകള്‍ക്ക് പല ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. ജലദോഷവും ചുമയും സാധാരണമാണ്. കൂടാതെ മലബന്ധം, വയറുവേദന എന്നിവയും ഉണ്ടാകാറുണ്ട്. ഇത് ഒഴിവാക്കാന്‍ തണുപ്പുകാലത്ത് ചില ആഹാരങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. അതിലൊന്നാണ് പാലുല്‍പന്നങ്ങള്‍. ഇതിന് കാരണം ചിലര്‍ക്ക് പാലിനെ ദഹിപ്പിക്കാനുള്ള ശേഷി കാണില്ല. പ്രത്യേകിച്ചും തണുപ്പ് സമയത്ത്. ഇത് മലബന്ധത്തിനും വയറുവേദനയ്ക്കും കാരണമാകും. പാലിനെ ദഹിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയെ ലാക്ടോസ് ഇന്‍ടോളറന്റ് എന്നാണ് പറയുന്നത്. ചായയും കോഫിയും തണുപ്പ് സമയത്ത് ശരീരത്തെ ചൂടാക്കാന്‍ സഹായിക്കും. എന്നാല്‍ അമിതമായാല്‍ കഫീന്റെ അളവ് കൂടുകയും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

കൂടാതെ ജങ്ക് ഫുഡും മഞ്ഞുകാലത്ത് ഒഴിവാക്കണം. ഇവയില്‍ ഫൈബര്‍ തീരെ കുറവായതിനാല്‍ മലബന്ധം ഉണ്ടാകും. മറ്റൊന്ന് മാംസാഹാരമാണ്. തണുപ്പുകാലത്താണ് പൊതുവേ ആളുകള്‍ മാംസാഹാരം കൂടുതല്‍ കഴിക്കുന്നത്. എന്നാല്‍ കൂടിയ അളവില്‍ കഴിക്കുന്നത് ദഹനപ്രശ്‌നമുണ്ടാക്കും. മാംസാഹാരത്തിലും ഫൈബര്‍ കുറവാണ്. ദഹനത്തിന് കൂടുതല്‍ ഊര്‍ജം ആവശ്യമായി വരുകയും ദഹനത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :