മദ്യപിച്ചാല്‍ ഛര്‍ദിക്കുന്നത് എന്തുകൊണ്ട്?

ആരോഗ്യത്തിനു ഹാനികരമായ എന്തോ ശരീരത്തില്‍ എത്തിയിട്ടുണ്ട് എന്നതിന്റെ സൂചനയാണ് ഛര്‍ദ്ദി

രേണുക വേണു| Last Modified ചൊവ്വ, 24 ഡിസം‌ബര്‍ 2024 (17:30 IST)

വീക്കെന്‍ഡിലും ആഘോഷ വേളകളിലും മദ്യപിക്കാത്തവര്‍ വളരെ കുറവാണ്. ചെറിയ തോതില്‍ ആണെങ്കില്‍ പോലും മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണെന്ന് ആദ്യമേ മനസിലാക്കുക. മാത്രമല്ല മദ്യപിച്ച ശേഷമുണ്ടാകുന്ന ഹാങ് ഓവര്‍ പലപ്പോഴും നമ്മുടെ ഒരു ദിവസത്തെ തന്നെ നശിപ്പിക്കും. മദ്യപിച്ച ശേഷം പലരും ഛര്‍ദ്ദിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയുമോ?

ആരോഗ്യത്തിനു ഹാനികരമായ എന്തോ ശരീരത്തില്‍ എത്തിയിട്ടുണ്ട് എന്നതിന്റെ സൂചനയാണ് ഛര്‍ദ്ദി. മദ്യം കരളിലേക്ക് എത്തുമ്പോള്‍ അസറ്റാള്‍ഡി ഹൈഡ് എന്ന ഹാനികരമായ പദാര്‍ത്ഥമാകുന്നു. മദ്യത്തിന്റെ സാന്നിധ്യം മൂലമുണ്ടാകുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡും വെള്ളവും ശരീരം പുറന്തള്ളുന്നത് ഛര്‍ദ്ദിയിലൂടെയാണ്. ഒരു നിശ്ചിത അളവിനു അപ്പുറം അസറ്റാള്‍ഡി ഹൈഡ് കരളിലേക്ക് എത്തിയാല്‍ ഛര്‍ദ്ദിക്കാനുള്ള പ്രവണതയുണ്ടാകും. അതുകൊണ്ടാണ് അമിതമായി മദ്യപിക്കുമ്പോള്‍ ഛര്‍ദ്ദിക്കുന്നത്.

മദ്യം ശരീരത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും നെഞ്ചെരിച്ചല്‍, അസിഡിറ്റി എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. മദ്യപിച്ച ശേഷമുള്ള ഹാങ് ഓവര്‍ മാറ്റാന്‍ തൊണ്ടയില്‍ വിരലിട്ട് ഛര്‍ദ്ദിക്കുന്നതും നല്ലതല്ല. അങ്ങനെ ചെയ്യുമ്പോള്‍ ബ്ലീഡിങ്ങിനുള്ള സാധ്യത കൂടുതലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :