സെക്‌സില്‍ കണ്‍സെന്റിനുള്ള പ്രാധാന്യം എന്ത്? കിടപ്പറയില്‍ പങ്കാളിക്കൊപ്പം ആയിരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രേണുക വേണു| Last Modified തിങ്കള്‍, 14 ഫെബ്രുവരി 2022 (09:44 IST)

സെക്ഷ്വല്‍ റിലേഷന്‍ഷിപ്പ് ആരോഗ്യകരമായ രീതിയില്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് ഇന്ത്യന്‍ സമൂഹത്തില്‍ പലര്‍ക്കും അറിയില്ല. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പങ്കാളികള്‍ പരസ്പരം അറിഞ്ഞിരിക്കേണ്ട ചില അത്യാവശ്യ കാര്യങ്ങളുണ്ട്. അതിലൊന്നാണ് സെക്ഷ്വല്‍ കണ്‍സന്റ് (ലൈംഗിക ബന്ധത്തിനായി അനുമതി തേടല്‍). പങ്കാളികള്‍ക്കിടയില്‍ ഇതേ കുറിച്ച് കൃത്യമായ അറിവില്ലാത്തത് വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്.

ഭാര്യയായതിനാല്‍ ഏത് സമയത്തും ലൈംഗിക ആവശ്യത്തോട് 'യെസ്' പറയണമെന്ന പുരുഷ മേധാവിത്വം യഥാര്‍ഥത്തില്‍ മാരിറ്റല്‍ റേപ്പ് ആണ്. ഭാര്യയാണെങ്കിലും കാമുകിയാണെങ്കിലും സെക്ഷ്വല്‍ കണ്‍സന്റ് വാങ്ങിക്കുക എന്നത് അടിസ്ഥാനപരമായ കാര്യമാണ്. പങ്കാളിയുടെ ബോധപൂര്‍വ്വമുള്ള അനുമതിയോടെ മാത്രമേ സെക്സില്‍ ഏര്‍പ്പെടാവൂ.

സെക്ഷ്വല്‍ കണ്‍സന്റില്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില ഘടകങ്ങള്‍ നമുക്ക് പരിശോധിക്കാം. ലൈംഗിക ബന്ധത്തിനു മുന്‍പ് പങ്കാളിയോട് സെക്ഷ്വല്‍ കണ്‍സന്റ് ചോദിക്കുക എന്നതാണ് ആദ്യം വേണ്ടത്. സെക്സില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമില്ലെന്ന് പങ്കാളി പറഞ്ഞാല്‍ അതിനര്‍ഥം 'നോ' എന്നു തന്നെയാണ്. പങ്കാളി താല്‍പര്യമില്ലെന്ന് പറഞ്ഞതിനു ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നത് തെറ്റാണ്. സെക്സില്‍ പങ്കാളിയുടെ സമ്മതമില്ലാതെ ശരീരത്തില്‍ തൊടുന്നതോ ചുംബിക്കുന്നതോ നിയമത്തിന് എതിരാണ്.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ പങ്കാളികളില്‍ ആരെങ്കിലും ഇത് തുടരുന്നതില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞാല്‍ അത് മുഖവിലയ്ക്കെടുക്കണം. വ്യക്തികളുടെ മനസ് എപ്പോള്‍ വേണമെങ്കില്‍ മാറാം. അതിനെ അംഗീകരിക്കാന്‍ ഓരോരുത്തരും ബാധ്യസ്ഥാണ്. ലൈംഗികബന്ധം തുടരുന്നതില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞാല്‍ പങ്കാളികള്‍ പരസ്പരം ഇത് മനസിലാക്കണം.

പങ്കാളിയുടെ ശരീരഭാഷ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ലൈംഗിക ബന്ധത്തിനിടെ പങ്കാളിക്ക് ഏതെങ്കിലും തരത്തില്‍ ടെന്‍ഷന്‍ തോന്നുന്നതായോ പൂര്‍ണ തൃപ്തിയില്ലെന്ന് തോന്നുന്നതായോ ശരീരഭാഷയില്‍ നിന്ന് മനസിലായാല്‍ അവിടെ നിര്‍ത്തുക. അതിനുശേഷം, അവരോട് സംസാരിക്കുക. എന്താണ് പ്രശ്നമെന്ന് തിരക്കുക. അല്‍പ്പ സമയം ഇടവേളയെടുക്കണമെന്ന് പങ്കാളി ആവശ്യപ്പെടുകയാണെങ്കില്‍ അത് അംഗീകരിക്കുക.

ഓരോ ഘട്ടത്തിനും പങ്കാളിയുടെ കണ്‍സന്റ് ചോദിക്കണം. വിവിധ പൊസിഷനുകള്‍ ചെയ്യുമ്പോള്‍ അത് നിങ്ങളുടെ പങ്കാളിക്ക് കൂടി തൃപ്തി നല്‍കുന്നതാണോ എന്ന് ചോദിക്കണം. സ്വന്തം താല്‍പര്യത്തിനനുസരിച്ച് പൊസിഷനുകള്‍ പരീക്ഷിക്കുന്നത് തെറ്റാണ്.

തെറ്റിദ്ധാരണ സൃഷ്ടിച്ച് കണ്‍സന്റ് ആവശ്യപ്പെടരുത്. മാനിപുലേറ്റ് കണ്‍സന്റ് നിയമപരമായി തെറ്റാണ്. ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയോ തെറ്റിദ്ധരിപ്പിച്ചോ കണ്‍സന്റ് വാങ്ങിയെടുക്കരുത്. മദ്യപിച്ചിരിക്കുന്ന സമയത്തോ ഉറക്കത്തിലോ കണ്‍സന്റ് വാങ്ങുന്നതും നിയമപരമായി തെറ്റാണ്.

മുന്‍പ് ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നു കരുതി അത് ഇനിയും അയാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഉള്ള അനുവാദമല്ല. ദമ്പതികള്‍ പോലും പരസ്പരം കണ്‍സന്റ് വാങ്ങി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണ് വേണ്ടത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി,  ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!
നിങ്ങള്‍ക്ക് നാണമില്ലെ, സല്‍മാന്‍ ഖാന്റെ കരിയര്‍ തകര്‍ക്കുന്നത് നിര്‍ത്താരായില്ലെ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...

വെറും വയറ്റിൽ ഉലുവയിട്ട വെള്ളം കുടിക്കുന്നത് എന്തിന്?

വെറും വയറ്റിൽ ഉലുവയിട്ട വെള്ളം കുടിക്കുന്നത് എന്തിന്?
വയറുവേദന അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഉലുവ വെള്ളം ഉത്തമ പരിഹാരമാണ്.

എട്ടുമണിക്കൂര്‍ മാത്രം ഭക്ഷണം കഴിക്കുന്ന രീതി ഹൃദയാഘാത ...

എട്ടുമണിക്കൂര്‍ മാത്രം ഭക്ഷണം കഴിക്കുന്ന രീതി ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും!
എട്ടുമണിക്കൂര്‍ ആഹാരം കഴിച്ച് 16 മണിക്കൂര്‍ ആഹാരം കഴിക്കാതെ ശരീരത്തിന് വിശ്രമം ...

ധ്യാനിക്കാറുണ്ട്, പക്ഷെ സമാധാനം ഇല്ല, ഈ ശീലങ്ങള്‍ ...

ധ്യാനിക്കാറുണ്ട്, പക്ഷെ സമാധാനം ഇല്ല, ഈ ശീലങ്ങള്‍ ഉപേക്ഷിക്കണം
കൂടുതല്‍ നേരം ഡിജിറ്റല്‍ മേഖലയില്‍ ചിലവഴിക്കുന്നത് നിങ്ങളുടെ സമാധാനം കളയുകയും സമ്മര്‍ദ്ദം ...

പ്രായമായവരിലെ വയറിളക്കം; ഈ പാനിയങ്ങള്‍ കുടിക്കണം

പ്രായമായവരിലെ വയറിളക്കം; ഈ പാനിയങ്ങള്‍ കുടിക്കണം
രുചിയിലോ മണത്തിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുത്

മുടിയുടെ കാര്യം വരുമ്പോൾ 90 ശതമാനം ആളുകളും ഇത് ...

മുടിയുടെ കാര്യം വരുമ്പോൾ 90 ശതമാനം ആളുകളും ഇത് പാലിക്കാറില്ല!
പരമ്പരാഗത രീതി വെച്ച് സാധാരണ ആളുകള്‍ കുളിക്കുന്നതിന് മുന്‍പാണ് എണ്ണ തേച്ചു ...