ചിപ്പി പീലിപ്പോസ്|
Last Modified ബുധന്‍, 8 ജനുവരി 2020 (15:17 IST)
ആരോഗ്യ കാര്യത്തിൽ വേണ്ട ശ്രദ്ധ നൽകിയില്ലെങ്കിൽ പണി കിട്ടുന്നത് പിന്നീടായിരിക്കും. വർഷങ്ങൾ കഴിയുമ്പോഴാകും അതിനെ കുറിച്ച് നാം ബോധവാന്മാർ ആകുന്നത് തന്നെ. ഒരുപക്ഷേ, അപ്പോഴേക്കും ഒരുപാട് വൈകിയേക്കാം. അത്തരത്തിൽ നാം ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ് യാത്രാവേളയിലെ ഭക്ഷണ ശൈലി.
യാത്ര ചെയ്യുമ്പോള്‍, അതിനി ദൂര യാത്രയാണെങ്കിലും അല്ലെങ്കിലും കണ്ണില്‍ കണ്ടതല്ലാം വലിച്ചുവാരി കഴിച്ച് വയറു കേടാക്കുന്ന ശീലം പലര്‍ക്കുമുണ്ട്. അങ്ങനെ കഴിച്ചാൽ അധികം വൈകാതെ യാത്രയുടെ എല്ലാ രസവും കെടും. ഒരാളുടെ ആരോഗ്യപ്രശ്നം കൂടെയുള്ളവരുടെ യാത്ര ആസ്വാദനത്തേയും ബാധിക്കും.
യാത്രയ്ക്കിടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. നിറം പിടിപ്പിച്ച ഭക്ഷണങ്ങളും കോളകളും യാത്രക്കിടെ ഒഴിവാക്കുക. കഴിവതും നമുക്കാവശ്യമായ ഭക്ഷണം കൂടെ കൊണ്ടുപോകാന്‍ ശ്രമിക്കുക. അത് ഹെവി ആയിരുന്നാൽ കൂടി. തിളപ്പിച്ച വെള്ളം കരുതിയിരിക്കണം. പുറത്തു നിന്ന് കുടിക്കാനുള്ള വെളളം വാങ്ങിക്കേണ്ടി വന്നാല്‍ ഗുണനിലവാരമുള്ള വെളളം മാത്രം വാങ്ങുക.
യാത്രക്കിടെ കൊറിയ്ക്കുവാന്‍ നിലക്കടലോ വീട്ടില്‍ വറുത്തെടുത്ത ചോളമോ കയ്യിലെടുക്കുക. പുറത്തു നിന്ന് കഴിക്കാൻ വാങ്ങിക്കുന്നത് പരമാവധി ഒഴിവാക്കുക. റാഗിയോ റൊട്ടിയോ ഗോതമ്പോ പോലുളള ഭക്ഷണസാധനങ്ങളാണ് യാത്രക്കിടെ നല്ലത്. ചെറിയ അളവില്‍ ഭക്ഷണം കഴിക്കുകയാണ് നല്ലത്.
വെജിറ്റബിള്‍ സാലഡ്, ഫലവര്‍ഗം തുടങ്ങിയ സാധനങ്ങള്‍ കഴിയ്ക്കുന്നത് വയറിനു നല്ലതാണ്. വറുത്ത ഭക്ഷണം യാത്രകള്‍ക്കിടെ ഒഴുവാക്കിയേ തീരൂ. യാത്രക്കിടെ മടി പിടിച്ച് ഇരിക്കാതെ പാട്ട് കേള്‍ക്കുകയോ വായിക്കുകയോ ചെയ്യാം.