കഷ്ടപ്പെടാതെ വണ്ണവും തൂക്കവും കുറയ്ക്കാന്‍ ഒരു എളുപ്പവഴിയുണ്ട്!

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 4 ഡിസം‌ബര്‍ 2022 (11:45 IST)
വണ്ണം കുറയ്ക്കാന്‍ ഓരോരുത്തരും എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത്? അധികമൊന്നും കഷ്ടപ്പെടാതെ വണ്ണവും തൂക്കവും കുറയ്ക്കാന്‍ ഒരു എളുപ്പവഴിയുണ്ട്. കട്ടിയാഹാരങ്ങള്‍ നന്നെ കുറച്ച് ഇഷ്ടം പോലെ വെള്ളം കുടിക്കുക. മാട് കുടിക്കുമ്പോലെ ഒറ്റയടിയ്ക്ക് വെള്ളം കുടിച്ച് പള്ള വീര്‍പ്പിക്കരുത്. മണിക്കൂറുകള്‍ ഇടവിട്ട് ദിവസത്തില്‍ പലതവണയായി വേണം വെള്ളം കുടിക്കാന്‍.

ഇതിനാദ്യം ചെയ്യേണ്ടത്, കിടക്കക്കാപ്പി സംസ്‌കാരം ഒഴിവാക്കുകയാണ്. എഴുന്നേറ്റാല്‍ ഉടന്‍ രണ്ടു ഗ്‌ളാസ് ശുദ്ധജലം കുടിക്കണം. ഇത് ശരീരത്തിന് വളരെ നല്ലതാണ്. രക്തം ശുദ്ധമാവും. അതിലെ പഞ്ചസാരയുടെ അളവ് കുറയും.

ഭക്ഷ്യവസ്തുക്കളിലെ കൊഴുപ്പും ഉയര്‍ന്ന കലോറിയും അത് ഉപയോഗിച്ചു തീര്‍ക്കാന്‍ ശരീരത്തിന് കഴിവില്ലാതാവുകയും ചെയ്യുന്നതാണ് പൊണ്ണത്തടിക്കും അമിത തൂക്കത്തിനും കാരണം.

ഉയര്‍ന്ന കലോറിയുള്ള ആഹാരത്തിനു പകരം ജലാംശം കൂടുതലുള്ള പഴങ്ങളൂം പച്ചക്കറികളും സൂപ്പുപോലെ ജലാംശമുള്ള ഭക്ഷണങ്ങളും ശീലിച്ചാല്‍ തൂക്കം വലിയൊരളവുവരെ കുറയ്ക്കാം എന്ന് പെന്‍സില്‍വാലിയ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.

ഇന്ത്യക്കാര്‍ ഉഷ്ണമേഖലയില്‍ പാര്‍ക്കുന്നത് കൊണ്ട് സ്വാഭാവികമായും ധാരാളം വെള്ളം കുടിക്കും. പക്ഷെ ഫാസ്റ്റ് ഫുഡ് സംസ്‌കാരം ഈ വെള്ളം കുടി മുട്ടിച്ചിരിക്കുകയാണ്. ഫലമോ? അനാവശ്യമായ പൊണ്ണത്തടിക്ക് ആളുകള്‍ ഇരയാകുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :