പ്രോട്ടീന്‍ പൗഡര്‍ ഇല്ലാതെ മസിൽമാൻ ആകണോ? ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി

മസിൽ പെരുപ്പിക്കാൻ പ്രോട്ടീൻ പൗഡർ തന്നെ വേണമെന്നില്ല...

നിഹാരിക കെ.എസ്| Last Modified ബുധന്‍, 18 ഡിസം‌ബര്‍ 2024 (13:25 IST)
പേശികളുടെ ആരോഗ്യത്തിന് പ്രോട്ടീന്‍ അനിവാര്യമാണ്. പേശികള്‍ ബലപ്പെടാനും, ശരീരത്തിന്റെ ഘടന നിലനിര്‍ത്താനും പ്രോട്ടീന്‍ അനിവാര്യമാണ്. പ്രോട്ടീന്‍ ലഭിക്കാന്‍ പലരും പ്രോട്ടീന്‍ പൗഡര്‍ കഴിക്കുന്നവര്‍ നിരവധിയാണ്. എന്നാൽ, ഇതിൽ വ്യാജനുമുണ്ട്. വ്യാജ പ്രോട്ടീൻ വൃക്കയെ തകരാറിലാക്കും. പ്രോട്ടീൻ പൗഡർ ഇല്ലാതെ മസിലുണ്ടാക്കാൻ വഴിയുണ്ട്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ആഹാരങ്ങള്‍ ഡയറ്റിന്റെ ഭാഗമാക്കണം. ഈ ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

ബ്രോക്കോളിയില്‍ ധാരാളം വിറ്റമിന്‍സ്, മിനറല്‍സ്, നാരുകള്‍, ആന്റിഓക്‌സിഡന്റ്‌സ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. കൂടാതെ, ബ്രോക്കോളിയില്‍ പ്രോട്ടീനും ധാരാളം അടങ്ങിയിരിക്കുന്നു. 91 ഗ്രാം ബ്രോക്കോളി എടുത്താല്‍, അതില്‍ 2.6 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു.

ഏറ്റവും നല്ല ഇലകളില്‍ ഒന്നാണ് ചീര. ചീരയില്‍ അയേണ്‍, കാല്‍സ്യം, മഗാനീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. പ്രോട്ടീനും ചീരയിലുണ്ട്. ശരീരത്തിലെ പേശികളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ചീര സഹായിക്കുന്നതാണ്.

കൂണില്‍ ധാരാളം ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിന് വിറ്റമിന്‍ ഡി അനിവാര്യമാണ്. കൂടാതെ, കൂണില്‍ സിങ്ക്, പ്രോട്ടീന്‍ എന്നിവയും അടങ്ങിയിരിക്കുന്നു.

വെണ്ടക്കയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വെണ്ടക്കയില്‍ ആന്റിഓക്‌സിഡന്റ്‌സ്, വിറ്റമിന്‍ സി, വിറ്റമിന്‍ കെ 1, വിറ്റമിന്‍ എ, പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു.

മുട്ട, പാല്‍, ചിക്കന്‍, ബീഫ് എന്നിവ പതിവായി നിശ്ചിത അളവില്‍ കഴിക്കുന്നത് വഴി, ശരീരത്തിലേയ്ക്ക് പ്രോട്ടീന്‍ എത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :