ദിവസവും അരമണിക്കൂര്‍ നടക്കാന്‍ തയ്യാറാകൂ... പിന്നെ ഈ പ്രശ്നങ്ങള്‍ ഉണ്ടാകില്ല !

സ്ഥിരമായുളള നടത്തം ആയുസ്സ് കൂട്ടും

health ,  health tips , lifestyle , walking ,  walking benefits , നടത്തം ,  നടത്തം ,  ആരോഗ്യം ,  ആരോഗ്യവാര്‍ത്ത , ജീവിതരീതി
സജിത്ത്| Last Modified വെള്ളി, 20 ഒക്‌ടോബര്‍ 2017 (16:56 IST)
നിത്യവും കുറച്ചു സമയം നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. എന്നാല്‍ എങ്ങനെ നടക്കുന്നു എന്നതാണ് പ്രാധാന്യം. സാധാരണ നടക്കുന്നതിനേക്കാള്‍ വേഗത്തില്‍ നടക്കുന്നതിലൂടെ ആയുസ്സു കൂടുമെന്നാണ് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനായി ഹൃദ്രോഗികള്‍ പതിവായി നടക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പ്രമേഹം , തൈറോയ്ഡ് , ശരീരത്തിന്റെ മറ്റ് അവസ്ഥകള്‍ തുടങ്ങിയ ഘടകങ്ങളും ഹൃദയാരോഗ്യത്തെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ദിവസവും അരമണിക്കൂര്‍ എന്ന കണക്കില്‍ ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും നടക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നും വിദഗ്ധര്‍ പറയുന്നു.

ഹൃദയാഘാത സാധ്യത അമ്പത് ശതമാനത്തോളം കുറയ്ക്കാനും ഈ നടത്തത്തിലൂടെ കഴിയുമെന്നും ഇവര്‍ വ്യക്തമാക്കി. ചടുല നടത്തം ശീലമാക്കുന്നത് എല്ലാ പേശികളെയും ഉണര്‍വുള്ളതാക്കുകയും ശരീരത്തിനു മുഴുവന്‍ വ്യായാമം ചെയ്യുന്ന ഫലം കിട്ടുകയും ചെയ്യും. മാത്രമല്ല രക്ത സമര്‍ദ്ദം, കോളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് എന്നിവ കുറയ്ക്കാനും ഇതിലൂടെ സഹായിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :