സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 5 ഡിസംബര്‍ 2024 (20:12 IST)
കണ്ണിന്റെ ആരോഗ്യത്തിന് പഴങ്ങളും പച്ചക്കറികളും പോഷങ്ങള്‍ നിറഞ്ഞ മറ്റു ഭക്ഷണങ്ങളും സഹായിക്കും. ചില ഭക്ഷണങ്ങള്‍ കണ്ണിന്റെ ആരോഗ്യത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കുന്നുണ്ട്. ഇതില്‍ ആദ്യത്തേതാണ് ഇലക്കറികള്‍. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. പ്രായം കൂടുമ്പോള്‍ കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇത് കുറയ്ക്കും. കാരറ്റില്‍ ധാരാളം ബീറ്റ കരോട്ടിന്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തില്‍ വിറ്റാമിന്‍ എ ആയി മാറുന്നു. കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യം വേണ്ടത് വിറ്റാമിന്‍ എ ആണ്.
മത്സ്യം കഴിക്കുന്നതും കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടും. ഇതില്‍ ധാരാളം ഒമേഗ ത്രി ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. കൊഴുപ്പുള്ള മത്സ്യങ്ങളിലാണ് ഒമേഗ ത്രി കാണപ്പെടുന്നത്. നട്‌സിലും സീഡുകളിലും വിറ്റാമിന്‍ ഇ ധാരാളം ഉണ്ട്. ഇത് ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നു. ഇതും കണ്ണിന് നല്ലതാണ്. ചുവന്ന മുളകില്‍ വിറ്റാമിന്‍ സി ധാരാളം ഉണ്ട്. ഇത് പ്രായമാകുമ്പോള്‍ കണ്ണിനുണ്ടാകാറുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നു.