നിങ്ങള്‍ ഉപയോഗിക്കുന്ന പച്ചക്കറിയില്‍ വിഷമുണ്ടോ? എങ്ങനെ തിരിച്ചറിയാം

സിആര്‍ രവിചന്ദ്രന്‍|
ഇന്ന് ഏറെ പരിഭ്രാന്തിയുണ്ടാക്കുന്ന ഒരു കാര്യമാണ് നാം മാര്‍ക്കറ്റില്‍ നിന്നും പണം കൊടുത്ത് വാങ്ങുന്ന പല ഭക്ഷണ വസ്തുക്കളിലെയും വിഷാംശം. ഇന്ന് നമുക്ക് ലഭിക്കുന്ന പച്ചക്കറികള്‍ ഉള്‍പെടെ എല്ലാം തന്നെ പല തരത്തിലുള്ള രാസകീടനാശിനികളും കൊണ്ട് നിറഞ്ഞതാണ്. ഇത്തരത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വിഷമില്ലാത്ത പച്ചക്കറികള്‍ നമുക്ക് മാര്‍ക്കറ്റില്‍ നിന്ന് തിരഞ്ഞെടുക്കാനാവും. അതിലൊന്നാണ് ക്യാരറ്റ്. സാധാരണ നമ്മള്‍ വാങ്ങുമ്പോള്‍ നിറം കൂടിയതും വലിപ്പം കൂടിയതുമായ ക്യാരറ്റ് ആണ് വാങ്ങാറുള്ളത്. എന്നാല്‍ നിറം കുറഞ്ഞതും വലിപ്പം കുറഞ്ഞതുമായ ക്യാരറ്റാണ് വിഷമം കുറഞ്ഞത്. അതുപോലെതന്നെ ഉരുളക്കിഴങ്ങിന്റെ കാര്യത്തിലും, വലിപ്പം കുറഞ്ഞതും കാണാന്‍ ഭംഗി ഇല്ലാത്തതുമായ ഉരുളക്കിഴങ്ങ് തിരഞ്ഞെടുക്കുക. മറ്റൊന്ന് തക്കാളിയാണ് തക്കാളിയില്‍ കാണപ്പെടുന്ന വെളുത്ത വരകള്‍ അതില്‍ കീടനാശിനി ഉപയോഗിച്ചിട്ടുള്ളതിന്റെ സൂചനയാണ്.

ക്യാബേജ് വാങ്ങുമ്പോള്‍ കട്ടികുറഞ്ഞതും എല്ലാം ഒരേ നിറത്തിലുള്ളതുമായ കാബേജ് തിരഞ്ഞെടുക്കുക. ഇതില്‍ എന്തെങ്കിലും പുള്ളികള്‍ പാടുകള്‍ ഉണ്ടെങ്കില്‍ വാങ്ങരുത്. ഭംഗിയുള്ളതും വലിപ്പം കൂടിയതുമായ പച്ചക്കറികള്‍ തിരഞ്ഞെടുക്കാതെ ഭംഗി കുറഞ്ഞതും വലിപ്പം കുറഞ്ഞതുമായവ തിരഞ്ഞെടുക്കുക. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ വിഷാംശം അകറ്റി നിര്‍ത്താന്‍ കഴിയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :