മഴക്കാലമാണ്, യോനീ ഭാഗത്ത് അണുബാധയ്ക്കു സാധ്യത; സ്ത്രീകള്‍ ശ്രദ്ധിക്കുക

യോനീ ഭാഗത്തെ അലര്‍ജി ഒഴിവാക്കാന്‍ ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്

രേണുക വേണു| Last Modified തിങ്കള്‍, 22 ജൂലൈ 2024 (20:58 IST)

ചര്‍മ്മ സംബന്ധമായ ഒരുപാട് അസുഖങ്ങള്‍ വരാന്‍ സാധ്യതയുള്ള കാലഘട്ടമാണ് മഴക്കാലം. പെണ്‍കുട്ടികളിലും സ്ത്രീകളിലും മഴക്കാലത്ത് പൊതുവെ കാണപ്പെടുന്ന ബുദ്ധിമുട്ടാണ് യോനീ ഭാഗത്തെ അലര്‍ജി. ഇത്തരം അലര്‍ജി വരാതിരിക്കാന്‍ അതീവ ശ്രദ്ധ വേണം.

യോനീ ഭാഗത്തെ അലര്‍ജി ഒഴിവാക്കാന്‍ ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്. യോനി എല്ലായ്പ്പോഴും കഴുകി വൃത്തിയാക്കണം. വീര്യം കുറഞ്ഞതും മണം കുറഞ്ഞതുമായ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ യോനി ഭാഗം കഴുകി വൃത്തിയാക്കുന്നത് നല്ലതാണ്. അതുപോലെ യോനി ഭാഗം വൃത്തിയാക്കാന്‍ ചെറു ചൂടുവെള്ളം ഉപയോഗിക്കുന്നത് അണുബാധയെ ചെറുക്കാന്‍ നല്ലതാണ്.

മഴക്കാലത്ത് കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ചൂട് അധികം നില്‍ക്കാത്തതും നല്ലപോലെ വായുസഞ്ചാരം ലഭിക്കുന്നതുമായ അടിവസ്ത്രങ്ങള്‍ ധരിക്കാവുന്നതാണ്. ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിച്ചാല്‍ സ്വകാര്യ ഭാഗത്ത് ഈര്‍പ്പം കെട്ടികിടക്കുകയും അതിലൂടെ ബാക്ടീരിയല്‍ അണുബാധ ഉണ്ടാകുകയും ചെയ്യും. ഒരു കാരണ വശാലും നനഞ്ഞ അടിവസ്ത്രങ്ങള്‍ ധരിക്കരുത്.

യോനി ഭാഗം തുടയ്ക്കുമ്പോള്‍ പുറകില്‍ നിന്ന് മുന്‍ ഭാഗത്തേക്ക് തുടയ്ക്കുന്ന ശീലം പലര്‍ക്കും ഉണ്ട്. ഈ ശീലം അണുബാധ വര്‍ധിപ്പിക്കാന്‍ കാരണമാകും. യോനിയില്‍ തുടയ്ക്കുമ്പോള്‍ മുന്‍ഭാഗത്തില്‍ നിന്ന് പിന്നിലേക്കാണ് തുടയ്ക്കേണ്ടത്. ഇല്ലെങ്കില്‍ മലദ്വാരത്തില്‍ നിന്നുള്ള അണുക്കള്‍ യോനിയിലേക്ക് പ്രവേശിക്കുന്നതിനും ഇത് പലതരം ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും. മഴക്കാലമാണെങ്കിലും നന്നായി വെള്ളം കുടിക്കണം. നിര്‍ജലീകരണം ഒഴിവാക്കുന്നതിനും യോനിഭാഗം ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്തുന്നതിനും വെള്ളം കുടി സഹായിക്കും.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ...

'അമ്പോ.. ഇത് ഞെട്ടിക്കും',  പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, ...

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ...

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് ...

ചുമല്‍ വേദനയുണ്ടോ? കാരണം ഇവയാകാം

ചുമല്‍ വേദനയുണ്ടോ? കാരണം ഇവയാകാം
ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് ചുമല്‍ വേദന. ഇതിന് കാരണങ്ങള്‍ പലതും ആകാം. ശരിയായ ...

സുന്ദരിയാകാൻ കണ്ണെഴുതുന്നവരുടെ ശ്രദ്ധയ്ക്ക്...

സുന്ദരിയാകാൻ കണ്ണെഴുതുന്നവരുടെ ശ്രദ്ധയ്ക്ക്...
പെൺകുട്ടികൾ കണ്ണ് എഴുതിയാൽ ഒരു ഐശ്വര്യം തന്നെയാണ്. കണ്ണ് എഴുതാൻ കണ്മഷി ഉപയോഗിക്കുന്നത് ...

ചെമ്പരത്തിയുടെ ആരോഗ്യ ഗുണങ്ങൾ

ചെമ്പരത്തിയുടെ ആരോഗ്യ ഗുണങ്ങൾ
സാധാരണയായി മുടിയുടെ ആരോഗ്യത്തിന് വേണ്ടി മാത്രമാണ് നാം ചെമ്പരത്തി പൂവും ഇലകളുമൊക്കെ ...

തടി കുറഞ്ഞവർക്കും ഫാറ്റി ലിവർ വരുമോ? വരില്ലെന്ന് കരുതുന്നത് ...

തടി കുറഞ്ഞവർക്കും ഫാറ്റി ലിവർ വരുമോ? വരില്ലെന്ന് കരുതുന്നത് അബദ്ധം!
പ്രധാനമായും മുന്‍പ് മെലിഞ്ഞിരിക്കുകയും എന്നാല്‍ ചെറിയ കാലയളവില്‍ ശരീരഭാരം കൂട്ടുകയും ...

തൈറോയ്ഡ് പ്രശ്നങ്ങൾ: സ്ത്രീകളിൽ കൂടുതൽ സാധ്യത

തൈറോയ്ഡ് പ്രശ്നങ്ങൾ: സ്ത്രീകളിൽ കൂടുതൽ സാധ്യത
പ്രത്യേകിച്ച്, ആര്‍ത്തവവിരാമത്തിലെ സ്ത്രീകളിലും ഗര്‍ഭിണികളിലും തൈറോയ്ഡ് അസന്തുലിതാവസ്ഥ ...