ലോകത്ത് ആന്റി ബയോട്ടിക്കുകളുടെ ഉപഭോഗത്തിൽ അനാരോഗ്യകരമായ വർധനവ്; ഭൂരിഭാഗവും വിൽക്കപ്പെടുന്നത് അവികസിത രാജ്യങ്ങളിൽ

ഇന്ത്യയിൽ ഉപയോഗം രണ്ടിരട്ടിയായി വർധിച്ചു

Sumeesh| Last Modified വെള്ളി, 30 മാര്‍ച്ച് 2018 (14:05 IST)
ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം ക്രമാതീതമായി ഉയരുന്നതായി പുതിയ പഠന റിപ്പോർട്ട്. പ്രൊസീഡിഗിംസ് ഓഫ് ദ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് 76 രാജ്യങ്ങളിൽ നടത്തിയ പഠനത്തിലാണ് 2000 നു ശേഷം നിയന്ത്രിക്കാനാവാത്ത തരത്തിൽ ആന്റി ബയോട്ടിക്ക് മരുന്നുകളുടെ ഉപയോഗം വർധിച്ചതായി കണ്ടെത്തിയത്.

2000-2015 കാലഘട്ടത്തിൽ ഇതിന്റെ ഉപഭോഗത്തിന്റെ തോത് 65 ശതമാനം വർധിച്ചതായി പഠനം കണ്ടെത്തി. ഇവയിൽ ഭൂരിഭാഗവും വിറ്റഴിക്കപ്പെടുന്നത് ഇന്ത്യയുൾപ്പടെയുള്ള അവികസിത രാജ്യങ്ങളിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ചില രാജ്യങ്ങളിൽ 2120 കോടി മുതല്‍ 3480 കോടി വരെയാണ് ദിവസേന കഴിക്കുന്ന ആന്റി ബയോട്ടിക്കുകളിൽ വർധനവുണ്ടായിരിക്കുന്നത്.

മനുഷ്യന്റെ സ്വാഭാവിക രോഗപ്രതിരോധ ശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ ലക്ഷണമാണ് ഉയർന്ന ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം എന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ പറയുന്നത്.

ഇന്ത്യയിൽ ഈ കാലയളവിനുള്ളിൽ ആന്റി ബയോട്ടിക്കുകളുടെ ഉപഭോഗം രണ്ടിരട്ടിയായി വർധിച്ചു എന്നതും കണക്കുകളിൽ നിന്നും വ്യക്തമാണ്. അമേരിക്കയും ഫ്രാൻസുമാണ് ഇവയുടെ ഉപഭോഗത്തിൽ ഒന്നാം സ്ഥാനത്ത്. ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം വർധിക്കുന്നത് ഒരു ആഗോള പ്രശ്നമായി കാണണം എന്നാണ് ഗവേഷകരുടെ അഭിപ്രായം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :