നിങ്ങള്‍ക്ക് അള്‍സറുണ്ടോ, എങ്ങനെ മനസ്സിലാക്കാം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2024 (20:25 IST)
ഇന്ന് പലരിലും സര്‍വ്വസാധാരണമായി കണ്ടുവരുന്ന ഒരസുഖമാണ് അള്‍സര്‍. എന്നാല്‍ പലരും ഇത് തിരിച്ചറിയാന്‍ വൈകുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. പ്രധാനമായും കുടലിലോ ആമാശയത്തിലോ ആണ് അള്‍സര്‍ ഉണ്ടാകുന്നത്. ആമാശയത്തിലെയോ കുടലിലെയോ ആവരണത്തില്‍ ഉണ്ടാകുന്ന മുറിവുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്. മോശം ഭക്ഷണശീലമാണ് അള്‍സര്‍ വരാനുള്ള പ്രധാന കാരണം. ഭക്ഷണം കഴിക്കാതിരിക്കുകയോ ആവശ്യത്തിന് കഴിക്കാതിരിക്കുകയോ ചെയ്യുന്നവരില്‍ അള്‍സര്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഒരാള്‍ക്ക് അള്‍സര്‍ ഉണ്ടെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. അതില്‍ പ്രധാനമാണ് വയറില്‍ കത്തുന്ന പോലെയുള്ള വേദന.

ഇത് കൂടാതെ ഉറങ്ങുന്ന സമയത്ത് ഉണ്ടാകുന്ന വയറുവേദന, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ, ദഹനക്കുറവ്, തലകറക്കം തുടങ്ങിയവയാണ് അള്‍സറിന്റെ മറ്റ് പ്രധാന ലക്ഷണങ്ങള്‍. അള്‍സര്‍ ഉള്ളവര്‍ പാലിക്കേണ്ട ഭക്ഷണശീലങ്ങളുമുണ്ട്. അമിതമായി എരിവ്, പുളി എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ബേക്കറി പലഹാരങ്ങള്‍, സോഫ്റ്റ് ഡ്രിങ്ക്‌സ് എന്നിവ അള്‍സര്‍ ഉള്ളവര്‍ ഒഴിവാക്കുന്നതാണ് നല്ലത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :