ഈ സ്വഭാവങ്ങള്‍ നിങ്ങളിലുണ്ടോ? നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ടോക്‌സിക് ആകും!

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 22 നവം‌ബര്‍ 2024 (17:04 IST)
ഇന്ന് വളരെ നല്ല രീതിയില്‍ പോകുന്ന ബന്ധങ്ങള്‍ കാണുന്നത് വിരളമാണ്. കുറച്ചു ദിവസങ്ങള്‍ക്കുശേഷം എല്ലാ ബന്ധങ്ങളും തന്നെ തകരുന്ന ഒരു പ്രവണതയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. അതിന് കാരണങ്ങള്‍ പലതാണ്. എല്ലാ ബന്ധങ്ങളിലും വഴക്കുകളും പിണക്കങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍
ഏത് രീതിയില്‍ അതിനെ സമീപിക്കുന്നു അതെങ്ങനെ പരിഹരിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ബന്ധങ്ങളുടെ മുന്നോട്ടുള്ള പോക്ക്. അത്തരത്തില്‍ നിങ്ങളുടെ ബന്ധങ്ങളെ ടോക്‌സിക് ആക്കുകയും നിങ്ങളെ അകറ്റുകയും ചെയ്യുന്ന ചില സ്വഭാവങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഒരു ബന്ധത്തിന് നല്‍കേണ്ട പ്രാധാന്യം എന്താണ് അത് നിങ്ങള്‍ക്ക് എത്രത്തോളം ആവശ്യമാണ് എന്നതിനെക്കുറിച്ചുള്ള അവബോധം ഇല്ലായ്മയാണ്.

മറ്റൊന്ന് പരസ്പരമുള്ള പഴിചാരലാണ്. ഒരു പ്രശ്‌നം വരുമ്പോള്‍ അത് ഇങ്ങനെ പരിഹരിക്കണം എന്നതിന് പകരം പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പഴിചാരുന്നത് പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കുന്നു. മറ്റൊരു പ്രധാന പ്രശ്‌നം പരസ്പരം അങ്ങോട്ടുമിങ്ങോട്ടും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതാണ്. ഒരു ബന്ധത്തില്‍ രണ്ടുപേര്‍ക്കും അവരവരുടേതായ സ്വാതന്ത്ര്യവും തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശങ്ങളും ഉണ്ടായിരിക്കണം. ഒരാള്‍ മറ്റൊരാളെ എല്ലാ കാര്യങ്ങളിലും നിയന്ത്രിക്കുന്നത് ബന്ധങ്ങള്‍ തകരുന്നതിന് കാരണമാകും. പരസ്പര ബഹുമാനവും ആവശ്യമാണ് . മറ്റൊന്ന് നമ്മള്‍ ഒരു ബന്ധത്തില്‍ ആയിരിക്കുമ്പോള്‍ പരസ്പര വിശ്വാസം ഉണ്ടാകണം. നമ്മുടെ ബന്ധത്തില്‍ നമ്മള്‍ നീതിപുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :