ഇന്റർവ്യുവിൽ പറയാൻ പാടില്ലാത്ത 5 കാര്യങ്ങൾ

ഈ 5 കാര്യങ്ങൾ പറഞ്ഞാൽ നിങ്ങൾക്കൊരിക്കലും ജോലി ലഭിക്കില്ല!

അപർണ| Last Modified വെള്ളി, 11 മെയ് 2018 (11:38 IST)
ഒരുപാട് തൊഴിൽ‌രഹിതരുള്ള നാടാണ് ഇന്ത്യ. ജോലിക്കായി പലതവണ ശ്രമിച്ചിട്ടും ജോലി കിട്ടാത്തതിന്റെ വിഷമവും പേറി നടക്കുന്നവർ. നല്ല കഴിവുണ്ടായിട്ടും ജോലി ലഭിക്കുന്നില്ലെങ്കിൽ ഒരുപക്ഷേ ഇന്റർവ്യൂനെ നിങ്ങൾ സമീപിച്ച രീതിയായിരിക്കാം അതിന് കാരണം.

ഇന്‍റർവ്യൂ എന്ന് കേൾക്കുമ്പോൾ പലർക്കും പേടിയാണ്. ടെൻഷൻ കാരണം പല ചോദ്യങ്ങൾക്കും വേണ്ട രീതിയിൽ ഉത്തരം നൽകാനും പറ്റാതെ വരും. ഇന്‍റർവ്യൂവിന് പങ്കെടുക്കാൻ തയ്യാറെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് നിങ്ങളുടെ കരിയർ തന്നെ നശിപ്പിച്ചേക്കാം. ഇന്റർവ്യൂന് പോകുമ്പോൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

* ക്ഷമിക്കണം ഞാൻ അല്പം വൈകി

അരുത്. ഒരിക്കലും ഇന്‍റർവ്യൂവിന് നിങ്ങൾ വൈകരുത്. അത് ആദ്യം തന്നെ നിങ്ങളെ കുറിച്ചുള്ള മതിപ്പ് ഇല്ലാതാക്കാൻ ഇടയാക്കും. ഫസ്റ്റ് ഇം‌പ്രഷൻ ഈസ് ദ ബെസ്റ്റ് ഇം‌പ്രഷൻ എന്നാണല്ലോ. അതൊരിക്കലും കളയരുത്.

* അതെന്‍റെ റെസ്യൂമെയിൽ ഉണ്ടല്ലോ

എന്തെങ്കിലും കാര്യങ്ങൾ ചോദിക്കുമ്പോൾ ‘അതെന്റെ റെസ്യൂമയിൽ ഉണ്ടല്ലോ’ എന്ന മറുപടി പാടില്ല. ശരിയാണ്. നിങ്ങളുടെ റെസ്യൂമെയിൽ ഉണ്ടാകാം. നിങ്ങളെ കുറിച്ച് നിങ്ങൾ തന്നെ പറയുന്നത് കേൾക്കാനാണ് ഇന്‍റർവ്യൂ ചെയ്യുന്നവർ ആഗ്രഹിക്കുന്നത്. അതിനാൽ ഒരിക്കലും ഈ ഉത്തരം നൽകരുത്.

* ഞാൻ എന്ത് ജോലിയും ചെയ്യും

ഇത് നിങ്ങളെ ഭാവിയിൽ നിരാശനാക്കും. നിങ്ങൾക്ക് നിങ്ങൾ അർഹിക്കുന്ന ശമ്പളം ലഭിക്കാതെയിരിക്കാൻ ഈ കാരണം മതിയാകും. അമിത വിശ്വാസം ഉണ്ടെന്നും ഒരുപക്ഷേ, നിങ്ങൾ കള്ളം പറയുകയാണോ എന്നും അവർക്ക് തോന്നിയേക്കാം.

* എന്‍റെ പഴയ ബോസ്

പഴയ ബോസിനെ കുറിച്ചുള്ള കുറ്റങ്ങളൊന്നും ഇന്‍റർവ്യൂവിൽ പറയരുത്. നമ്മുടെ ചിന്താഗതി എന്താണെന്ന് അറിയാൻ പഴയ ജോലി സ്ഥലത്തേക്കുറിച്ചും ബോസിനെ കുറിച്ചും ഒക്കെ ചോദിച്ചേക്കാം. അപ്പോൾ അതിനെ കുറിച്ചൊന്നും മോശമായി സംസാരിക്കരുത്. ജോലി ഉപേക്ഷിച്ചിട്ടും പഴയ ബോസിനെ പറ്റിയുള്ള കുറ്റം പറയുന്നത് കമ്പനിക്ക് നിങ്ങളെ വേണ്ടെന്ന് വെക്കാനുള്ള ഏറ്റവും വലിയ കാരണമായിരിക്കും.

* മൊബൈൽ ഫോൺ തൊടുകയേ അരുത്

ഇന്റർവ്യൂ ബോർഡിന് മുന്നിൽ എത്തിയാൽ പിന്നെ മൊബൈൽ ഫോൺ തൊടുകയേ ചെയ്യരുത്. നിങ്ങൾ ഒരു നല്ല ഉദ്യോഗസ്ഥനായിരിക്കില്ല എന്നാകും അവർ ഇതിനെ കാണുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :