നിഹാരിക കെ എസ്|
Last Modified വെള്ളി, 15 നവംബര്‍ 2024 (11:07 IST)
സാമ്പാർ, ഇറച്ചിക്കറി ഒക്കെ വെയ്ക്കുമ്പോൾ മല്ലിയില ഇല്ലെങ്കിൽ കരി ഫിനിഷ് ആകില്ല. മല്ലിയിലയുടെ ടേസ്റ്റ് വേറെ തന്നെയാണ്. ഒപ്പം അതിന്റെ മണവും. മല്ലിയില വേരോടെയും അല്ലാതെയും വാങ്ങിക്കാൻ കിട്ടും. അങ്ങനെ തന്നെ സൂക്ഷിക്കാനും സാധിക്കും. എന്നാൽ, ചിലപ്പോൾ ഇത് അധികം നാൾ ഫ്രഷ് ആയി നിൽക്കില്ല. മല്ലിയില കേടാകാതെ സൂക്ഷിക്കാൻ ചില വഴികളുണ്ട്. എന്തൊക്കെയെന്ന് നോക്കാം;
* മല്ലിയിലയുടെ വേരിലെ മണ്ണും അഴുക്കും കഴുകി കളയുക.
* കഴുകി വൃത്തിയാക്കിയ ശേഷം ഇനി ഇത് നന്നായി ഉണക്കുക.
* വെള്ളം വറ്റിയ ശേഷം വായു കടക്കാത്ത ജാറിൽ ഇടുക.
* വെള്ളം ഉണ്ടെങ്കിൽ മല്ലിയില പെട്ടന്ന് ചീഞ്ഞ് പോകും.
* ഈ ജാർ ഇനി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.
* ഏകദേശം ഒരു മാസത്തോളം വരെ മല്ലിയില ഇങ്ങനെ സൂക്ഷിക്കാം.
* ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കുക.